Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ പരീക്ഷണത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കി ഉത്തരകൊറിയ; ചിത്രങ്ങള്‍ പുറത്തുവിട്ടു; വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ സൂചനയാണിതെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ്

North Korea missile tests: Photos from space released#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പ്യോങ്യാങ്: (www.kvartha.com 31.01.2022) മിസൈല്‍ പരീക്ഷണത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കി ഉത്തരകൊറിയ. കഴിഞ്ഞ ദിവസം നടത്തിയ മിസൈല്‍ പരീക്ഷണത്തിനിടെ പകര്‍ത്തിയ ബഹിരാകാശത്ത് നിന്നുമുള്ള ചിത്രങ്ങളും കൊറിയ പുറത്ത് വിട്ടു.

കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കെ.സി.എന്‍.എയാണ് മിസൈലിലെ കാമറ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇന്റര്‍മീഡിയേറ്റ് റേന്‍ജ് ബാലിസ്റ്റിക് മിസൈല്‍ ഹസോങ്-12 ആണ് ഉത്തരകൊറിയ പരീക്ഷിച്ചത്. 

News, World, International, President, Technology, Business, Finance, North Korea missile tests: Photos from space released

ആയുധപരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ നടപടിയെന്ന് കഴിഞ്ഞ ദിവസം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു. വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

മിസൈല്‍ പരീക്ഷിക്കുന്നതിന്റേയും പിന്നീട് ഇതിന്റെ സഞ്ചാരവും ഉത്തരകൊറിയ പുറത്തുവിട്ട ചിത്രങ്ങളിലുണ്ട്. നേരത്തെ ഉത്തരകൊറിയ പരീക്ഷിച്ച മിസൈല്‍ ഏകദേശം 2000 കിലോമീറ്റര്‍ ഉയരത്തിലെത്തിയെന്നാണ് ദക്ഷിണകൊറിയയുടേയും ജപാന്റേയും വിലയിരുത്തല്‍.

2022ല്‍ ഇത് ആറാം തവണയാണ് കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. 2017ന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈല്‍ ഉത്തരകൊറിയ പരീക്ഷിക്കുന്നത്. യുഎസിനെ വരെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചത്.

Keywords: News, World, International, President, Technology, Business, Finance, North Korea missile tests: Photos from space released

Post a Comment