Follow KVARTHA on Google news Follow Us!
ad

കേരളത്തിൽ ഇനിയെത്ര പേർക്ക് കോവിഡ് വരാം; രോഗനിരക്ക് കുതിക്കുമ്പോൾ സിറോ പ്രിവിലന്‍സ് പഠനത്തിലൂടെ സംസ്ഥാനം ലക്ഷ്യമിടുന്നത് നിർണായക വിവരങ്ങൾ

State Govt. aiming for crucial information through zero-precision study #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com 31.08.2021) രാജ്യത്ത് റിപോർട് ചെയ്യുന്ന കോവിഡ് കേസുകളുടെ 70 ശതമാനത്തോളം കേരളത്തിലാണെന്ന വസ്തുത നിലനിൽക്കെയാണ് സിറോ പ്രിവിലന്‍സ് പഠനത്തിന് സംസ്ഥാന സർകാർ അനുമതി നൽകിയിട്ടുള്ളത്. കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് കേന്ദ സർകാരും ആവശ്യപ്പെട്ടിരുന്നു.

Kerala, News, Thiruvananthapuram, State, Government, New, Policy, Study, State Govt. aiming for crucial information through  zero-precision study.

വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്ര പേര്‍ക്ക് കോവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി (ഐജിജി) ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ പ്രിവലൻസ് സർവേയിലൂടെ ചെയ്യുന്നത്. കോവിഡ് വന്ന് പോയവരിൽ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സീറോ പോസിറ്റീവ് എന്നാണ് പറയുക.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, അഞ്ച് വയസിനും 17 വയസിനും ഇടക്കുള്ള കുട്ടികള്‍, 18 വയസിന് മുകളിലുള്ള ആദിവാസികള്‍, തീരദേശത്തുള്ളവര്‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിന്‍ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാന്‍ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനും കഴിയും.

ദേശീയ തലത്തില്‍ നാല് പ്രാവശ്യം സിറോ സര്‍വയലന്‍സ് പഠനം നടത്തിയിരുന്നു. പഠനത്തിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്കോറായിരുന്നു കേരളത്തിന് ലഭിച്ചത്. അവസാനമായി ഐ സി എം ആര്‍. നടത്തിയ സിറോ സര്‍വയലന്‍സ് പഠനത്തില്‍ കേരളത്തില്‍ 42.07 ശതമാനം പേര്‍ക്കാണ് ആര്‍ജിത പ്രതിരോധ ശേഷി കണ്ടെത്താന്‍ സാധിച്ചത്.

സിറോ പ്രിവിലന്‍സ് പഠനത്തിലൂടെ കോവിഡ് കേസുകൾ പരമാവധി കുറച്ചുകൊണ്ടുവന്ന് രോഗപ്രതിരോധ പ്രവർത്തനങ്ങൾ വർധിപ്പിക്കാനാണ് സംസ്ഥാന സർകാർ ലക്ഷ്യമിടുന്നത്. 'കോവിഡ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ സുരക്ഷിതരാക്കാനും സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കുന്നു.

Keywords: Kerala, News, Thiruvananthapuram, State, Government, New, Policy, Study, State Govt. aiming for crucial information through  zero-precision study.< !- START disable copy paste -->

Post a Comment