Follow KVARTHA on Google news Follow Us!
ad

പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,SDPI,Protesters,Allegation,BJP,Farmers,attack,Kerala,
തിരുവനന്തപുരം: (www.kvartha.com 30.08.2021) പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ. തിരുവനന്തപുരം സെക്രടേറിയേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധത്തിന് പാര്‍ടി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രടെറി പ്രാവച്ചമ്പലം അശറഫ്, ജില്ലാ സെക്രടെറി ശബീര്‍ ആസാദ് എന്നിവര്‍ നേതൃത്വം നല്‍കി.


SDPI organized statewide protests against police attack against farmers in Punjab and Haryana, Thiruvananthapuram, News, Politics, SDPI, Protesters, Allegation, BJP, Farmers, Attack, Kerala
സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ റാലിയില്‍ പാര്‍ടി സംസ്ഥാന, ജില്ലാ നേതാക്കള്‍ സംസാരിച്ചു. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദേശം നല്‍കിയ കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയ ബിജെപി സര്‍കാരിനെതിരേ രാജ്യത്തു നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഒന്‍പത് മാസം പിന്നിട്ടിരിക്കുകയാണ്.

ഇതിനിടെ അഞ്ഞൂറിലധികം കര്‍ഷകരാണ് സമരഭൂമിയില്‍ മരിച്ചുവീണത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണാലില്‍ പൊലീസ് അതിക്രമത്തിന് ഇരയായ കര്‍ഷകന്‍ മരിച്ചിരുന്നു. അന്നം തരുന്ന കര്‍ഷകരോട് പോലും കരുണയില്ലാത്ത സര്‍കാരാണ് രാജ്യം ഭരിക്കുന്നത്. ബിജെപി സര്‍കാരിന് വിധേയത്വം കോര്‍പറേറ്റുകളോട് മാത്രമാണെന്നും എസ് ഡി പി ഐ ആരോപിച്ചു.

രാജ്യത്തിന്റെ വിഭവങ്ങള്‍ ഓരോന്നായി വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. രാജ്യത്തെ വിറ്റുതുലയ്ക്കുന്ന സംഘീ ഭരണത്തെ താഴെയിറക്കാന്‍ ദേശസ്നേഹികള്‍ ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സമയമാണിതെന്നും നേതാക്കള്‍ പറഞ്ഞു.

Keywords: SDPI organized statewide protests against police attack against farmers in Punjab and Haryana, Thiruvananthapuram, News, Politics, SDPI, Protesters, Allegation, BJP, Farmers, Attack, Kerala.

Post a Comment