Follow KVARTHA on Google news Follow Us!
ad

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിക്ക് നിബന്ധനയോടെ ജാമ്യം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Bail,High Court of Kerala,Smuggling,Gold,Kerala,
കൊച്ചി: (www.kvartha.com 31.08.2021) കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിക്ക് നിബന്ധനയോടെ ജാമ്യം അനുവദിച്ച് ഹൈകോടതി. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. രണ്ടു ലക്ഷം രൂപ കെട്ടി വയ്ക്കുകയും ഒരു ആള്‍ ജാമ്യവും നല്‍കണം.

Karippur Gold Smuggling Case; High Court grants bail to Arjun Ayanki, Kochi, News, Bail, High Court of Kerala, Smuggling, Gold, Kerala.

അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടു പോകരുതെന്നും മാസത്തില്‍ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നും പാസ്‌പോര്‍ട് കോടതിയില്‍ ഹാജരാക്കണം എന്നുമുള്ള നിബന്ധനയോടെയാണ് ജാമ്യം. അറസ്റ്റു ചെയ്ത് രണ്ടു മാസം പിന്നിട്ടെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നുമുള്ള പ്രതിയുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ കീഴ്കോടതികള്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചായിരുന്നു കീഴ് കോടതി ജാമ്യം നിഷേധിച്ചത്.

പ്രതിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് കള്ളക്കടത്ത് സംഘം ഉണ്ടെന്നും കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിന്റെ നേതാവായി പ്രവര്‍ത്തിച്ചെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നുമായിരുന്നു പ്രതിയുടെ വാദം. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Keywords: Karippur Gold Smuggling Case; High Court grants bail to Arjun Ayanki, Kochi, News, Bail, High Court of Kerala, Smuggling, Gold, Kerala.

Post a Comment