Follow KVARTHA on Google news Follow Us!
ad

20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്താനിൽ നിന്നും പൂർണമായി മടങ്ങി അമേരികൻ സൈന്യം

Afghanistan Live Updates: The U S Occupation Is Over, Ending America’s Longest War, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കാബൂൾ: (www.kvartha.com 31.08.2021) 20 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്താനിൽ നിന്നും അമേരികൻ സൈന്യം പൂർണമായും മടങ്ങി. അവസാന അമേരികൻ വിമാനവും കാബൂൾ വിട്ടെന്നാണ് റിപോർട് . അമേരികൻ അംബാസിഡർ അടക്കമുള്ളവരുമായി അവസാന യു എസ് വിമാനം C17 ഇൻഡ്യൻ സമയം രാത്രി 12 .59 നാണ് കാബൂളിൽ നിന്നും പറന്നുയർന്നത്.

അതേസമയം അമേരികയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിൽ ഒന്നായിരുന്നു 18 ദിവസം നീണ്ട അഫ്ഗാൻ ദൗത്യം. കൂടാതെ 123,000 പേരെ അഫ്ഗാനിസ്താനിൽ നിന്നും തിരിച്ചെത്തിച്ചെന്ന് പെന്റഗൺ അറിയിച്ചു. എന്നാൽ അമേരികൻ പിന്മാറ്റം വെടിയുതിർത്താണ് താലിബാൻ ആഘോഷിച്ചത്.

News, Kabul, Afghanistan, America, Military, Taliban Terrorists, War, World,


ചരിത്ര ദിവസമാണെന്നും ഇനിയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരെയും പോകാൻ അനുവദിക്കുമെന്നും താലിബാൻ വ്യക്തമാക്കി. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്യും. 17 ദിവസം നീണ്ട രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ബൈഡൻ നന്ദിയറിയിച്ചു.

Keywords: News, Kabul, Afghanistan, America, Military, Taliban Terrorists, War, World, Afghanistan Live Updates: The U S  Occupation Is Over, Ending America’s Longest War.
< !- START disable copy paste -->


Post a Comment