Follow KVARTHA on Google news Follow Us!
ad

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,News,Actress,Cheating,Media,Report,Cinema,National,
ന്യൂഡെല്‍ഹി: (www.kvartha.com 30.08.2021) സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിന്‍. സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ കോടികള്‍ തട്ടിയ സംഘത്തിനെതിരായ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്.

Actor Jacqueline Fernandez Questioned As Witness In Money Laundering Case, New Delhi, News, Actress, Cheating, Media, Report, Cinema, National

തെരഞ്ഞെടുപ്പു കമിഷനുമായി ബന്ധപ്പെട്ട കോഴക്കേസിലും ഇയാള്‍ പ്രതിയാണ്. പതിനേഴാം വയസില്‍ സാമ്പത്തിക തട്ടിപ്പിലേക്കു തിരിഞ്ഞ സുകാഷ്, ആരെയും വശത്താക്കുന്ന പെരുമാറ്റവും ഉന്നതബന്ധങ്ങളും തുറുപ്പുചീട്ടാക്കിയാണ് തട്ടിപ്പുകള്‍ക്കു കളമൊരുക്കിയതെന്ന് ഇഡി പറയുന്നു.

അതേസമയം കേസില്‍ നടി പ്രതിയല്ലെന്നും സുകാഷ് ചന്ദ്രശേഖറിനെതിരായ കേസിലെ സാക്ഷിയെന്ന നിലയിലാണു അവരെ ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമമായ എന്‍ ഡി ടി വിയോടു പറഞ്ഞു.

2017 ല്‍ അറസ്റ്റിലായ സുകാഷ് നിലവില്‍ ഡെല്‍ഹി രോഹിണി ജയിലില്‍ കഴിയുകയാണ്. ഏതാനും മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ലീന മരിയ പോള്‍ സുകാഷിന്റെ കൂട്ടാളിയായിരുന്നു. സാമ്പത്തിക തിരിമറിക്കേസുകളില്‍ ലീനയ്‌ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.

ഇരുപതോളം തട്ടിപ്പുകേസുകളാണ് സുകാഷിനെതിരെയുള്ളത്. ബെംഗളൂരു വികസന അതോറിറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരന്റെ ബന്ധുവെന്ന വ്യാജേന പലരില്‍ നിന്നായി 75 കോടി തട്ടിയെടുത്തു എന്നതാണ് ഇയാള്‍കെതിരെയുള്ള ആദ്യത്തെ കേസ്. സാമ്പത്തിക തട്ടിപ്പു കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ, ജീവനക്കാര്‍ വഴി സംഘടിപ്പിച്ച ഫോണ്‍ വഴിയും സുകാഷ് തട്ടിപ്പ് തുടര്‍ന്നതായും കണ്ടെത്തി.

Keywords: Actor Jacqueline Fernandez Questioned As Witness In Money Laundering Case, New Delhi, News, Actress, Cheating, Media, Report, Cinema, National.

Post a Comment