Follow KVARTHA on Google news Follow Us!
ad

സംസ്ഥാന സര്‍കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി 100 നഗര വഴിയോര ആഴ്ച ചന്തകള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Farmers,Inauguration,Business,Kerala,
തിരുവനന്തപുരം: (www.kvartha.com 30.08.2021) സംസ്ഥാന സര്‍കാരിന്റെ 100 ദിന കര്‍മപദ്ധതികളുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 100 നഗര വഴിയോര ആഴ്ച ചന്തകളുടെ രൂപീകരണം പൂര്‍ത്തിയായി. 100 നഗര വഴിയോര ആഴ്ച ചന്തകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും നൂറാമത് ആഴ്ച ചന്തയുടെ ഉദ്ഘാടനവും തിങ്കളാഴ്ച കൃഷിമന്ത്രി പി പ്രസാദ് ഓണ്‍ലൈനായി നിര്‍വഹിച്ചു.

100 city roadside weekly markets as part of the state government's 100-day action plan, Thiruvananthapuram, News, Farmers, Inauguration, Business, Kerala

എറണാകുളത്ത് അങ്കമാലി - കാലടി റോഡിലെ മൂലന്‍സ് ഹൈപര്‍ മാര്‍കെറ്റിന് സമീപത്തായാണ് 100-മത് ആഴ്ച ചന്ത കൃഷിവകുപ്പ് ആരംഭിക്കുന്നത്. അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ അധ്യക്ഷതയില്‍ ആയിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. കര്‍ഷകരില്‍ നിന്നുള്ള നാടന്‍ ഉല്‍പന്നങ്ങള്‍ നേരിട്ട് കര്‍ഷകര്‍, കര്‍ഷക ഗ്രൂപുകള്‍, കര്‍ഷകമിത്ര എന്നിവര്‍ക്ക് നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാനുള്ള ഒരു സംവിധാനമാണ് ആഴ്ചചന്തകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

നഗരപ്രദേശങ്ങളില്‍ നിശ്ചിത സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം ഒരുക്കിക്കൊണ്ട് ചന്തകള്‍ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കുന്നതായിരിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനും ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുമായി ചന്ത ഒന്നിന് 10,000 രൂപ വീതമാണ് കൃഷിവകുപ്പ് നല്‍കുന്നത്. പരമാവധി ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് തന്നെ ഉത്പന്നങ്ങള്‍ നഗരപ്രദേശത്ത് എത്തിച്ച് വിപണനം നടത്തി മെച്ചപ്പെട്ട വില നേടിയെടുക്കാം എന്നുള്ളതാണ് പ്രത്യേകത. ഫ്രഷ് ആയി തന്നെ നാടന്‍ വിഭവങ്ങള്‍ ലഭ്യമാകുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആഴ്ച ചന്തകളോട് പ്രിയമേറെയാണ്. വിവിധ ജില്ലകളിലായി 100 ആഴ്ച ചന്തകള്‍ പൂര്‍ത്തിയായിട്ടുണ്ട് .

തിരുവനന്തപുരം -10
കൊല്ലം - 6
പത്തനംതിട്ട - 6
ആലപ്പുഴ- 6
കോട്ടയം - 6
ഇടുക്കി -6
എറണാകുളം -10
തൃശൂര്‍ -10
പാലക്കാട് -6
മലപ്പുറം -6
കോഴിക്കോട് -10
വയനാട് -6
കണ്ണൂര്‍ - 6
കാസര്‍കോട് - 6

ആകെ - 100

Keywords: 100 city roadside weekly markets as part of the state government's 100-day action plan, Thiruvananthapuram, News, Farmers, Inauguration, Business, Kerala.

Post a Comment