Follow KVARTHA on Google news Follow Us!
ad

ഏറനാട് താലൂകില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; അഞ്ച് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി

Inspection in business institutions in Ernad taluk#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഏറനാട്: (www.kvartha.com 30.07.2021) താലൂക് സപ്ലൈ ഓഫീസറുടെ  നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പൊതു വിപണിയില്‍ പരിശോധന തുടരുന്നു. മൂര്‍ക്കനാട്, കല്ലരട്ടിക്കല്‍, എടക്കാട്ടുപറമ്പ്, പനംപിലാവ്, വെറ്റിലപ്പാറ, പൂവത്തിക്കല്‍, തെഞ്ചേരി മേഖലകളില്‍ റേഷന്‍ കടകള്‍ ഉള്‍പെടെ 12 വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി. 

Inspection in business institutions in Ernad taluk

റേഷന്‍ കടകളില്‍ ജൂലൈ മാസത്തെ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണ, പഞ്ചസാര എന്നിവയുടെയും ലഭ്യത  ഉറപ്പു വരുത്തി. പൊതുവിപണി പരിശോധനയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.  വിലവിവരപ്പട്ടിക പ്രദര്‍ശിപിക്കാത്ത ഒരു സ്ഥാപനത്തിന് നോടീസ് നല്‍കി. 

താലൂക് സപ്ലൈ ഓഫീസര്‍ സിഎ വിനോദ്കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ അബ്ദുനാസര്‍, ജീവനക്കാരനായ രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, News, Raid, Ration shop, Top-Headlines, Shop, Malappuram, Inspection in business institutions in Ernad taluk.

Post a Comment