Follow KVARTHA on Google news Follow Us!
ad

ഡെങ്കി, സിക പ്രതിരോധം; ആഗസ്ത് 1 മുതല്‍ 8 വരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരളവാര്‍ത്തകള്‍, Thiruvananthapuram,News,Health,Health and Fitness,Kerala,
തിരുവനന്തപുരം: (www.kvartha.com 30.07.2021) സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കുന്നതിന് വേണ്ടി മുഴുവന്‍ ജനങ്ങളും വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാന്‍ തയാറാകണമെന്ന് തദ്ദേശസ്വയം ഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വാര്‍ത്താകുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.

Dengue and syphilis prevention; MV Govindan Master says cleaning work should be done from 1st to 8th August, Thiruvananthapuram, News, Health, Health and Fitness, Kerala

നേരത്തെ നടത്തിയ മഴക്കാല പൂര്‍വ ശുചീകരണ പരിപാടിക്ക് നല്ല പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചിരുന്നത്. അതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ വിപുലമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഡെങ്കി, സിക തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ വ്യാപനത്തെ ചെറുക്കണമെന്ന് മന്ത്രി പറഞ്ഞു.

കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തും വെള്ളക്കെട്ടുകള്‍ കൊതുകുവളര്‍ത്തുകേന്ദ്രങ്ങളാകാതെ സൂക്ഷിച്ചും വീടും പരിസരവും ഓഫീസ് സമുച്ഛയങ്ങളും പൊതുഇടങ്ങളും വൃത്തിയാക്കിയും പകര്‍ച്ചവ്യാധികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ നമുക്കാവും. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മഹിളാ-യുവജന സംഘടനകളെയും ക്ലബുകളെയും ഗ്രന്ഥശാലകളെയും സന്നദ്ധ സംഘടനകളെയും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയുമെല്ലാം അണിനിരത്തി നാടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും സംഘടിപ്പിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

Keywords: Dengue and syphilis prevention; MV Govindan Master says cleaning work should be done from 1st to 8th August, Thiruvananthapuram, News, Health, Health and Fitness, Kerala.

Post a Comment