Follow KVARTHA on Google news Follow Us!
ad

മകളെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയ പിതാവിനോട് പൊലീസ് പിഴ ചുമത്തിയതായി പരാതി

10 വയസുകാരിയായ മകളെ ഡോക്ടറെ കാണിക്കാന്‍ സ്‌കൂടെറില്‍ യാത്ര ചെയ്യുകയായിരുന്ന News, Kerala, Fine, Police, Complaint, Father, Daughter, Doctor, COVID-19
കൊയിലാണ്ടി: (www.kvartha.com 31.07.2021) 10 വയസുകാരിയായ മകളെ ഡോക്ടറെ കാണിക്കാന്‍ സ്‌കൂടെറില്‍ യാത്ര ചെയ്യുകയായിരുന്ന പിതാവിനോട് പൊലീസ് 500 രൂപ പിഴ ചുമത്തിയതായി പരാതി. കാപ്പാട് ചെറിയപള്ളിക്കലകത്ത് നാസര്‍ ആണ് സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകീട്ട് മകളുമായി കാപ്പാട് നിന്ന് തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുമ്പോള്‍ തിരുവങ്ങൂര്‍ റെയില്‍വെ ഗേറ്റിനും ദേശീയപാതക്കുമിടയിലെ വളവിനുമിടയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് നാസറിനെ തടഞ്ഞുനിര്‍ത്തി. 

വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം ശരിയായിരുന്നെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് 500 രൂപ പിഴ ചുമത്തിയെന്നാണ് പരാതി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് യാത്ര ചെയ്തതെന്നും പരാതിക്കാരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. കോവിഡ് പ്രതിസന്ധിയില്‍ വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ കഴിയുകയാണെന്നും പൊലീസിന്റെ പ്രവൃത്തി വേദനിപ്പിച്ചെന്നും നിസാര്‍ മുഖ്യമന്ത്രിക്കും മറ്റും നല്‍കിയ പരാതിയില്‍ പറഞ്ഞു. 

News, Kerala, Fine, Police, Complaint, Father, Daughter, Doctor, COVID-19, Complaint that man fined Rs 500 by Police

Keywords: News, Kerala, Fine, Police, Complaint, Father, Daughter, Doctor, COVID-19, Complaint that man fined Rs 500 by Police

Post a Comment