Follow KVARTHA on Google news Follow Us!
ad

കെ സുധാകരനെതിരെ നീക്കം ശക്തമാകുന്നു: ബി ജെ പിയിലേക്ക് കണ്ണും നട്ടിരിക്കുന്ന നേതാവായി ചിത്രീകരിക്കാൻ ശ്രമം

The move against K Sudhakaran is getting stronger: an attempt to portray him as a leader who has his eyes set on the BJP #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
ഭാമ നാവത്ത് 

​കണ്ണൂർ: (www.kvartha.com 30.09.2020) പഴയ ബി ജെ പി പ്രവേശന വിവാദം കോൺഗ്രസിൽ കെ സുധാകരൻ്റെ എതിർവിഭാഗം ആയുധമാകുന്നു. പാർട്ടിയിൽ നിന്നും സ്ഥാനമാനങ്ങൾ ഏറെ നേടിയ കെ സുധാകരൻ ബി ജെ പി കേന്ദ്ര നേതൃത്വം നിയോഗിച്ച ദൂതൻമാരുമായി നേരത്തെ ഈ വിഷയത്തിൽ ചർച്ച നടത്തിയെന്നാണ് ആരോപണം. എന്നാൽ സുധാകരൻ തന്നെ ബി ജെ പി നിയോഗിച്ചവരുമായി ചർച്ച നടത്തിയെന്ന കാര്യം തുറന്നു സമ്മതിച്ചിട്ടുണ്ട്.

The move against K Sudhakaran is getting stronger: an attempt to portray him as a leader who has his eyes set on the BJP.

എങ്കിലും താൻ ബി ജെ പിയിലേക്ക് പോകാൻ തയ്യാറല്ലെന്നാണ് സുധാകരൻ അന്നു പറഞ്ഞിരുന്നത്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിനിടെ ഈ വിഷയം എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കിയിരുന്നു. ബി ജെ പിയിലേക്ക് കണ്ണും നട്ടിരിക്കുന്ന നേതാവാണ് സുധാകരനെന്ന് വരുത്തി തീർക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്. ഇതു വഴി സുധാകരനെ കേന്ദ്ര നേതൃത്വത്തിൻ്റെ കണ്ണിലെ കരടാക്കാനുള്ള ഗൂഡ തന്ത്രമാണ് എതിരാളികൾ പയറ്റുന്നത്.

ഇതിനിടെ കോൺഗ്രസിൽ തനിക്കെതിരെയുള്ള ഗ്രൂപ്പ് പോര് കനക്കുന്ന പശ്ചാത്തലത്തിൽ കെ സുധാകരൻ എം പി കടുത്ത തീരുമാനങ്ങളെടുത്തേക്കുമെന്ന് സൂചനയുണ്ട്. കോവിഡ് ചികിത്സ കഴിഞ്ഞു വിശ്രമത്തിനൊടുവിൽ സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. പാർട്ടി പുനഃസംഘടനാ വിഷയത്തിൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ പിൻതുണച്ചതിൽ സുധാകരൻ ക്ഷുഭിതനാണ്. അതുകൊണ്ടുതന്നെ വർക്കിങ് പ്രസിഡണ്ട് സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്ന നിലപാടിലാണ് അദ്ദേഹം.

യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​ദ​വി​യി​ൽ നി​ന്ന് ബെ​ന്നി ബ​ഹ​ന്നാ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സമി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് കെ ​മു​ര​ളീ​ധ​ര​നും രാ​ജി വ​ച്ച​തോ​ടെ കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍ണ്ട് സ്ഥാ​ന​ത്തു നി​ന്നു​ള്ള കെ‌ ​സു​ധാ​ക​ര​ൻ എം ​പി​യു​ടെ രാ​ജിയുടെ സാധ്യതയാരും തള്ളിക്കളയുന്നില്ല.

നി​ല​വി​ൽ എം ​പി​മാ​രാ​യ കെ ​സു​ധാ​ക​ര​നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷു​മാ​ണ് ഇ​ര​ട്ട​പ​ദ​വി അലങ്കരി​ക്കു​ന്ന​തി​ൽ പ്ര​മു​ഖ​ർ. എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നും കെ ​സു​ധാ​ക​ര​നും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ണ്ട് സ്ഥാ​നം ന​ൽകി​യ​തി​നെ ചൊ​ല്ലി എ, ​ഐ ഗ്രൂ​പ്പു​ക​ളി​ൽ വി​വാ​ദമുണ്ടായിരുന്നു.

അന്നേ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഒ​രാ​ൾ​ക്ക് ഒ​രു പ​ദ​വി മ​തി​യെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നി​രു​ന്നു. എ​ന്നാ​ൽ എ, ​ഐ ഗ്രൂ​പ്പു​ക​ൾ ഇ​തു പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെ തു​ട​ർ​ന്നാ​ണ് എം​പി​മാ​ർ​ക്ക് മ​റ്റ് സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ൽകി​യ​ത്.

ര​ണ്ട് പ​ദ​വി​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് താ​ൻ ഒ​ഴി​യു​ന്ന​തെ​ന്നാ​ണ് കെ ​മു​ര​ളീ​ധ​ര​ൻ രാ​ജി​ക്ക​ത്തി​ൽ പറഞ്ഞി​രി​ക്കു​ന്ന​ത്. ജം​ബോ ക​മ്മി​റ്റി​യി​ൽ ത​നി​ക്ക് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ല​ഭി​ച്ചി​ല്ലെ​ന്ന് ഉമ്മൻചാണ്ടിക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും കെ ​സു​ധാ​ക​ര​നും പ​രാ​തി ന​ൽകി​യി​രു​ന്നു. കൊടിക്കു​ന്നി​ൽ സു​രേ​ഷും കെ ​സു​ധാ​ക​ര​നും രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രീ​ഖ് അ​ൻ​വ​റെ സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് നേ​തൃ​ത്വത്തിലെ ഒരു വിഭാഗം സ​മീ​പി​ച്ച​താ​യും സൂചനയുണ്ട്.

Keywords: Kerala, News, Politics, K.Sudhakaran, BJP, UDF, Oommen Chandy, Mullappalli Ramachandran, Meet, K.Muraleedaran, The move against K Sudhakaran is getting stronger: an attempt to portray him as a leader who has his eyes set on the BJP.



< !- START disable copy paste -->

Post a Comment