Follow KVARTHA on Google news Follow Us!
ad

ഹജ്ജ് തീര്‍ത്ഥാടനം; സൗദി അറേബ്യയുടെ നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ഹജ്ജ് തീര്‍ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാന്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം News, Gulf, WHO, World Health Organisation, Riyadh, Saudi Arabia, Hajj, Eid, World Health Organisation congratulates Saudi Arabia for holding the Hajj amid pandemic #ലോകവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ  
റിയാദ്: (www.kvartha.com 03.08.2020) ഹജ്ജ് തീര്‍ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാന്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് അഭിനന്ദിച്ചു. ബലിപെരുന്നാള്‍ ആശംസ സന്ദേശത്തിലാണ് ഇക്കാര്യം പരമാര്‍ശിച്ചത്. എല്ലാ മുസ്ലിംകള്‍ക്കും അനുഗ്രഹീതമായ ഈദ് ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു.

News, Gulf, WHO, World Health Organisation, Riyadh, Saudi Arabia, Hajj, Eid, World Health Organisation congratulates Saudi Arabia for holding the Hajj amid pandemic

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാന്‍ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നു. പുതിയ സ്ഥിഗതികളുമായി പൊരുത്തപ്പെടാന്‍ രാജ്യങ്ങള്‍ക്ക് ചെയ്യാവുന്നതും സ്വീകരിക്കേണ്ടതുമായ നടപടികളുടെ ശക്തമായതും മാതൃകാപരവുമായ തെളിവാണിത്. കാര്യം അത്ര എളുപ്പമല്ല. എന്നാലത് സാധ്യമാണ്. പകര്‍ച്ചവ്യാധി എന്നതുകൊണ്ട് ജീവിതം അവസാനിപ്പിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

നാമെല്ലാവരും വൈറസിനൊപ്പം എങ്ങനെ ജീവിക്കണമെന്ന് പഠിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യകരമായ ജീവിതം പുനഃരാംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പ്രത്യേകിച്ച് കോവിഡ് രോഗസാധ്യതയുള്ള എല്ലാ വിഭാഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
   
Keywords: News, Gulf, WHO, World Health Organisation, Riyadh, Saudi Arabia, Hajj, Eid, World Health Organisation congratulates Saudi Arabia for holding the Hajj amid pandemic