Follow KVARTHA on Google news Follow Us!
ad

യു എ ഇയില്‍ നിന്ന് 2,75,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍; ഇനി മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 2,25,000 പേര്‍

കോവിഡ് ഭീതിയെ തുടര്‍ന്ന് യു.എ.ഇയില്‍ നിന്ന് 275,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയെന്നും #കേരളാവാര്‍ത്തകള്‍ #യു.എ.ഇ #ദുബൈ COVID-19: More than 27
ദുബൈ: (www.kvartha.com 03.08.2020) കോവിഡ് ഭീതിയെ തുടര്‍ന്ന് യു എ ഇയില്‍ നിന്ന് 2,75,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയെന്നും രജിസ്റ്റര്‍ ചെയ്തവരില്‍ 2,50,000 പേര്‍ കൂടി നാട്ടിലേക്ക് പോകാനുണ്ടെന്നും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. ചുരുക്കം ചില മേഖലകളില്‍ ഒഴികെയുള്ള എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും വന്ദേഭാരത് മിഷന്‍ ഉപദേശക സമിതി അറിയിച്ചു.

NRI;s in UAE

നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ചിലരിപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ക്ക് നടപടിക്രമങ്ങള്‍ അറിയാന്‍ കഴിയാത്തത് കൊണ്ടാണ് ടിക്കറ്റ് ലഭിക്കാത്തതെന്നും അവര്‍ അറിയിച്ചു. വന്ദേഭാരത് മിഷന്‍ വഴി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ധാരാളം സീറ്റ് ഒഴിവുണ്ടെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. കേരള, ഡല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളിലേക്ക് അടക്കം 90 വിമാനങ്ങളില്‍ ഇനിയും ബാക്കിയുണ്ട്. ആഗസ്റ്റ് 15ന് കാലാവധി അവസാനിക്കും. അതിന് ശേഷം കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. 

പ്രത്യേക വിമാനങ്ങള്‍ കൂടാതെ ഇന്ത്യയില്‍ നിന്നും യു എ ഇയില്‍ നിന്നുമുള്ള എമറേറ്റ്‌സ്, ഫ്‌ളൈ ദുബൈ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ അടക്കമുള്ള നൂറോളം വിമാനങ്ങള്‍ ദുബൈ, ഷാര്‍ജ, റാസ് അല്‍ ഖൈയ്മ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് ചാര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് വിസിറ്റിംഗ് വിസ തീര്‍ന്നിട്ടുള്ളവര്‍ ആഗസ്റ്റ് 10ന് മുമ്പ് നാട്ടിലേക്ക് മടങ്ങണമെന്നും ഇല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലാത്തവര്‍ കോണ്‍സുലേറ്റിന്റെ ഇ ഹെല്‍പ്പ് ലൈനിലേക്ക് മെയില്‍ അയയ്ക്കണം. അതിന്റെ ഫോര്‍മാറ്റിന്റെ കോപ്പി കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Keywords: COVID-19: More than 275,000 Indians in UAE who sought repatriation flown home, UAE, NRI, COVID-19, Dubai, Sharjah, Kerala, Delhi, Amritsar, Consulate, AirIndia

Post a Comment