» » » » » » » » » » » » കാത്തിരിപ്പിന് വിരാമം; എസ്എസ്എല്‍സി പരീക്ഷാഫലം ഉച്ചക്ക് രണ്ടിന്

തിരുവനന്തപുരം: (www.kvartha.com 30.06.2020) കൊവിഡ് അനിശ്ചിതത്വങ്ങള്‍ക്കിടെ പരീക്ഷ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഫല പ്രഖ്യാപനവും. എസ്എസ്എല്‍സി പരീക്ഷാ ഫലം ഉച്ചക്ക് രണ്ടിന് പ്രഖ്യാപിക്കും. തിരുവനന്തപുരത്തെ പിആര്‍ ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ആറ് സൈറ്റുകളിലൂടെയും പിആര്‍ഡി ലൈവ്, സഫലം 2020 ആപ്പുകളിലൂടെയും ഫലം അറിയാം. 4,22,450 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ടിഎച്ച്എസ്എല്‍സി ഫലം ഇതോടൊപ്പം പുറത്തുവരും.

News, Kerala, Thiruvananthapuram, SSLC, Result, Examination, Education, Students, Minister, SSLC Result will Publish Tuesday 2pm

ജൂലൈ 10ന് ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എസ്എസ്എല്‍സി ഫലം വരുമ്പോഴും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ എപ്പോള്‍ തുടങ്ങുമെന്നതില്‍ വ്യക്തതയായിട്ടില്ല. പത്താംക്ലാസ് സിബിഎസ്ഇ ഫലം പുറത്തുവരുന്നതും ഒപ്പം കേന്ദ്ര നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താകും നടപടികള്‍.

മൂന്ന് പരീക്ഷകള്‍ ബാക്കി നില്‍ക്കെയാണ് കൊവിഡ് വ്യാപനവും ലോക്ഡൗണും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയായി മാറിയത്. ഒടുവില്‍ മാര്‍ച്ചും ഏപ്രിലും പിന്നിട്ട് മെയ് 26,27,28 തീയതികളില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി. കൊവിഡ് നിരക്ക് കൂടുമ്പോള്‍ കുട്ടികളെ സ്‌കൂളിലേക്ക് എത്തിച്ചാലുള്ള പ്രശ്നങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയപ്പോഴും സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ല. 4,22,450 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പോലും കൊവിഡ് ബാധിക്കാത്തതും സര്‍ക്കാര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടി.

Keywords: News, Kerala, Thiruvananthapuram, SSLC, Result, Examination, Education, Students, Minister, SSLC Result will Publish Tuesday 2pm

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal