Follow KVARTHA on Google news Follow Us!
ad

'വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി, ഒരു ലോഡ് ഇറക്കി, കുക്കുടാച്ചി വൈനുണ്ടാക്കാന്‍ അനുഗ്രഹിക്കാമോ'; സാമൂഹിക മാധ്യമത്തിലൂടെ അനുഗ്രഹം തേടിയ യുവാവിന്റെ ആഗ്രഹം 'സഫലീകരിച്ച്' എക്‌സൈസ്

'വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി, ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടേയും എക്സൈസുകാരുടേയും അനുഗ്രഹം വേണം' എന്ന News, Kerala, Kochi, Local-News, Social Network, Facebook, Case Against Young Man Who Seek Blessings from Excise Dept for Making Wine
കൊച്ചി: (www.kvartha.com 24.05.2020) 'വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി, ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടേയും എക്സൈസുകാരുടേയും അനുഗ്രഹം വേണം' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. വൈന്‍ നിര്‍മാണത്തിന് സാമൂഹിക മാധ്യമത്തിലൂടെ എക്സൈസിന്റെ അനുഗ്രഹം തേടിയ യുവാവിന് എക്‌സൈസ് വകുപ്പ് ആ ആഗ്രഹം 'സഫലീകരിച്ച്' നല്‍കി. അങ്കമാലി കിടങ്ങൂര്‍ സ്വദേശി ആലുക്കാപ്പറമ്പില്‍ ഷിനോമോന്‍ ചാക്കോ (32) ആണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

News, Kerala, Kochi, Local-News, Social Network, Facebook, Case Against Young Man Who Seek Blessings from Excise Dept for Making Wine

പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എ എസ് രഞ്ജിത്കുമാര്‍ ഉടന്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി. ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഷിനോയുടെ വീട്ടില്‍ പരിശോധന നടത്തി. പോസ്റ്റില്‍ സൂചിപ്പിച്ച പോലെ വൈനുണ്ടാക്കാനായി വീടിന്റെ അടുക്കളയോടു ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ ചീനഭരണിയില്‍ കെട്ടിവെച്ചിരുന്ന അഞ്ചുലിറ്റര്‍ വാഷ് സംഘം പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ കേസെടുത്തതായി എക്സൈസ് അറിയിച്ചു.

Keywords: News, Kerala, Kochi, Local-News, Social Network, Facebook, Case Against Young Man Who Seek Blessings from Excise Dept for Making Wine