Follow KVARTHA on Google news Follow Us!
ad

ആദ്യം 3-0; പിന്നെ 3-3; ഇഞ്ച്വറി ടൈമില്‍ രക്ഷകനായി സെല്‍ഫ് ഗോള്‍; ആവേശം തുളുമ്പിയ സീരിഎ ത്രില്ലറില്‍ യുവന്റസിന് നാടകീയ ജയം

ആവേശം തുളുമ്പിയ സീരിഎ ത്രില്ലറിനൊടുവില്‍ യുവന്റസിന്Sports, Football, News, Italy, Cristiano Ronaldo, Juventus, Seri A, Juventus beat Napoli in 4-3 thriller!
റോം: (www.kvartha.com 01.09.2019) ആവേശം തുളുമ്പിയ സീരിഎ ത്രില്ലറിനൊടുവില്‍ യുവന്റസിന് നാടകീയ ജയം. ഇഞ്ചോടിഞ്ച് വാശിയേറിയ മത്സരത്തില്‍ 4-3നായിരുന്നു യുവന്റസിന്റെ ജയം. കരുത്തരായ നാപ്പോളിയെയാണ് ആവേശപ്പോരിനൊടുവില്‍ യുവന്റസ് കീഴ്‌പ്പെടുത്തിയത്.

ഒരുഘട്ടത്തില്‍ മൂന്ന് ഗോളിന് മുന്നില്‍ നിന്ന യുവന്റസിനെ വിറപ്പിച്ച് നാപ്പോളി മൂന്ന് ഗോളുകള്‍ തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. പിന്നീട് ഇഞ്ച്വറി ടൈമില്‍ പിറന്ന സെല്‍ഫ് ഗോളിലാണ് യുവന്റസ് ജയത്തിലെത്തിയത്.ഡാനിലോ, ഹിഗ്വയ്ന്‍, റൊണാള്‍ഡോ എന്നിവരുടെ ഗോളുകളിലൂടെയാണ് 62 മിനിറ്റിനകം യുവന്റസ് മൂന്ന് ഗോള്‍ ലീഡെടുത്തത്. 


ആദ്യ ഡാനിലോയും ഹിഗ്വയിനും നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ യുവന്റസ് 20ന് മുന്നില്‍ എത്തി. ഗംഭീരമായ ടേണിനു ശേഷം എടുത്ത ഷോട്ടിലൂടെ ആയിരുന്നു ഹിഗ്വയിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ 62ആം മിനുട്ടില്‍ റൊണാള്‍ഡോ കൂടെ വല കുലുക്കിയതോടെ 30ന് യുവന്റസ് മുന്നില്‍. കളിയില്‍ മൂന്ന് പോയന്റ് സ്വന്തമായി എന്ന് യുവംറ്റസ് കരുതി. എന്നാല്‍ മനോലാസ്, ലൊസാനോ. ഡി ലൊറന്‍സോ എന്നിവര്‍ ഒന്നിനുപുറകെ മറ്റൊന്നായി യുവന്റസിന്റെ വലയില്‍ പന്തെത്തിച്ചതോടെ മത്സരം സമനിലയിലായി. ഇരു ടീമുകളും വിജയ ഗോളിനായി പൊരുതുന്നതിനിടെ 93ആം മിനുട്ടില്‍ ഒരു ഫ്രീകിക്ക് രക്ഷപ്പെടുത്തുന്നതിനിടയില്‍ കൗലിബാലി സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ചു. ഇതോടെ ആവേശപ്പോരിലെ മൂന്ന് പോയന്റ് യുവന്റസിന്റെ അക്കൗണ്ടിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Italy, Cristiano Ronaldo, Juventus, Seri A, Juventus beat Napoli in 4-3 thriller!