Follow KVARTHA on Google news Follow Us!
ad

ശ്രീറാം വെങ്കട്ടരാമന്‍ അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം: കെ എം ബഷീറിന്റെ ഫോണ്‍ ഉടന്‍ കണ്ടെത്തണമെന്ന് കാന്തപുരം, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, ആദ്യഘട്ടത്തില്‍ ചില വീഴ്ചകളുണ്ടായെങ്കിലും നിലവില്‍ നല്ല രീതിയിലാണ് അന്വേഷണം പോകുന്നതെന്ന് മുഖ്യമന്ത്രി കാന്തപുരത്തെ അറിയിച്ചു

: ശ്രീറാം വെങ്കിട്ടരാമന്‍ ?െഎ.എ.എസ്? ഓടിച്ച Kerala, News, Thiruvananthapuram, Accident, Death, Journalist, IAS Officer, kanthapuram, Kanthapuram on KM Basheer's death
തിരുവനന്തപുരം: (www.kvartha.com 30.08.2019) ശ്രീറാം വെങ്കട്ടരാമന്‍ അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസില്‍ ബഷീറിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെത്താനാകാത്തതിനെതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്ത്. കെ എം ബഷീറിന്റെ ഫോണ്‍ ഉടന്‍ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീര്‍ ദാരുണണായി മരിച്ചത്. ഒരും മാസം ആകുമ്പോഴും പ്രധാന തെളിവാകുമായിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സിറാജ് ചെയര്‍മാന്‍ കൂടിയായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.

ആദ്യഘട്ടത്തില്‍ ചില വീഴ്ചകളുണ്ടായെങ്കിലും നിലവില്‍ നല്ല രീതിയിലാണ് അന്വേഷണം പോകുന്നതെന്ന് മുഖ്യമന്ത്രി കാന്തപുരത്തെ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ തെളിവുകള്‍ നഷ്ടപ്പെട്ടെങ്കിലും ശേഷിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നിലവില്‍ തൃപ്തികരമാണ്. മുഖ്യമന്ത്രി പറഞ്ഞു.

സംഘത്തിന്റെ തുടര്‍ റിപ്പോര്‍ട്ട് സത്യസന്ധമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആവശ്യമെങ്കില്‍ നിയമനടപടികളുള്‍പ്പെടെ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കാന്തപുരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്തസമ്മേളനത്തില്‍ സിറാജ് ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് ജില്ല പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം, യൂസുഫ് ഹൈദര്‍ എന്നിവരും പങ്കെടുത്തു.


Keywords: Kerala, News, Thiruvananthapuram, Accident, Death, Journalist, IAS Officer, kanthapuram, Kanthapuram on KM Basheer's death