Follow KVARTHA on Google news Follow Us!
ad

സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു; തീരുമാനം 2-ാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെ

സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. ആഗോള New Delhi, News, Business, Narendra Modi, Budget, National,
ന്യൂഡെല്‍ഹി: (www.kvartha.com 01.07.2019) സബ്സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു.

ഇതുപ്രകാരം ഡെല്‍ഹിയില്‍ സിലിണ്ടറിന്റെ വില 637 രൂപയായി. നേരത്തെ 737.50 രൂപയായിരുന്നു വില. സബ്സിഡിയുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 494.35 രൂപയാണ്.

Relief to households! LPG Gas cylinders to cost Rs 100 less from Monday, New Delhi, News, Business, Narendra Modi, Budget, National

രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും ഇതിന് സഹായകമായതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യും.

ജുലൈ അഞ്ചിന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മല സിതാരാമന്‍ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പാചകവാതക വില കുറച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Relief to households! LPG Gas cylinders to cost Rs 100 less from Monday, New Delhi, News, Business, Narendra Modi, Budget, National.