Follow KVARTHA on Google news Follow Us!
ad

ഡാലസില്‍ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചു; അപകടത്തില്‍ അന്വേഷണം ആരംഭിച്ചു

ഡാലസില്‍ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10News, Flight collision, Accidental Death, Probe, Passengers, Dead, World
ഡാലസ്: (www.kvartha.com 01.07.2019) ഡാലസില്‍ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചു. ഡാലസ് ഏരിയ വിമാനത്താവളത്തില്‍നിന്നും പത്തു പേരുമായി പറന്ന രണ്ട് എഞ്ചിനുള്ള ചെറുവിമാനമാണ് തകര്‍ന്നു വീണത്. ബീച്ച് ക്രാഫ്ട് കിംഗ് എയര്‍ 350 വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് എഡിസണ്‍ വിമാനത്താവള വക്താവ് മേരി റോസെബ്ലീത്ത് പറഞ്ഞു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

ജൂണ്‍ 30 ന് രാവിലെ ഒന്‍പതുമണിക്ക് എഡിസണ്‍ മുന്‍സിപ്പല്‍ എയര്‍പോര്‍ട്ടിനു സമീപമായിരുന്നു അപകടം. വിമാനത്താവളത്തില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെ തെന്നിമറിഞ്ഞ് തീപിടിക്കുകയായിരുന്നു. ഡാലസില്‍നിന്നും 20 കിലോമീറ്റര്‍ ദൂരെയാണ് എഡിസണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ട്. ഫ്ളോറിഡ സെന്റ് പീറ്റര്‍സ് ബര്‍ഗിലേക്കായിരുന്നു വിമാനം യാത്രപുറപ്പെട്ടതെന്ന് എഡിസണ്‍ ടൗണ്‍ വക്താവ് എഡ്വേര്‍ഡ് പറഞ്ഞു.

Private plane crashes into airport hangar in Texas, 10 dead, News, Flight collision, Accidental Death, Probe, Passengers, Dead, World

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഡാലസ് കൗണ്ടി എഡിസണ്‍ സിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അപകട കാരണം വ്യക്തമല്ല. അപകടത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Private plane crashes into airport hangar in Texas, 10 dead, News, Flight collision, Accidental Death, Probe, Passengers, Dead, World.