Follow KVARTHA on Google news Follow Us!
ad

യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ടെന്ന് ആരോപണം; ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ Lucknow, News, National, Yogi Adityanath, Journalist, Priyanka Gandhi, hospital
ലഖ്‌നൗ: (www.kvartha.com 01.07.2019) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായി ആരോപണം. മൊറാദാബാദ് ജില്ലാ ആശുപത്രി സന്ദര്‍ശനം നടത്തിയതായിരുന്നു യോഗി ആദിത്യനാഥ്. സന്ദര്‍ശനം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മടങ്ങിയതിന് ശേഷം മാത്രമാണ് മാധ്യമങ്ങളെ പുറത്ത് വിട്ടതെന്നതും പരാതിയിലുണ്ട്. ഇതിന് കാവല്‍ നിന്നത് പോലീസാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യത്തില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിയെ ചോദ്യങ്ങളില്‍ നിന്നൊഴിവാക്കാനാണ് നടപടിയെന്നാണ്. ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം വാതില്‍ തുറന്ന് കൊടുത്തത്. സംഭവത്തെ തുടര്‍ന്ന് യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും മുന്നോട്ടുവന്നു.

Lucknow, News, National, Yogi Adityanath, Journalist, Priyanka Gandhi, hospital, Media persons locked up in Moradabad hospital's emergency ward during Yogi Adityanath's visit

യുപി സര്‍ക്കാര്‍ ജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം രാകേഷ് നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. യോഗി ആദിത്യ നാഥിന്റെ സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വാര്‍ഡിനുള്ളില്‍ നിറഞ്ഞിരുന്നെന്നും മുഖ്യമന്ത്രിക്കൊപ്പം വാര്‍ഡിനുള്ളിലേക്ക് ദയവായി പോകരുതെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് താന്‍ അപേക്ഷിച്ചതെന്നും രാകേഷ് പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lucknow, News, National, Yogi Adityanath, Journalist, Priyanka Gandhi, hospital, Media persons locked up in Moradabad hospital's emergency ward during Yogi Adityanath's visit