Follow KVARTHA on Google news Follow Us!
ad

9 വര്‍ഷം മുമ്പ് നടന്ന വിമാനദുരന്തത്തിന്റെ നടുക്കം ഓര്‍മിപ്പിക്കും വിധം മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ അപകടം; വിമാനം റണ്‍വെയില്‍ നിന്നും 200 മീറ്റര്‍ അകലേക്ക് തെന്നിനീങ്ങി; ശ്വാസമടക്കിപ്പിടിച്ച് 183 യാത്രക്കാര്‍; അന്വേഷണത്തിന് ഉത്തരവിട്ടു, പിന്നാലെ വന്ന ജെറ്റ് എയര്‍വേസ് ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു

2010 മെയ് 22ന് നടന്ന വിമാനദുരന്തത്തിന്റെ നടുക്കം ഓര്‍മിപ്പിക്കും വിധം മംഗളൂരു ബജ്‌പെ Video, News, Mangalore, National, Flight,Mangaluru: Air India Express flight from Dubai skids on taxiway, passengers safe
മംഗളൂരു:(www.kvartha.com 30/06/2019) 2010 മെയ് 22ന് നടന്ന വിമാനദുരന്തത്തിന്റെ നടുക്കം ഓര്‍മിപ്പിക്കും വിധം മംഗളൂരു ബജ്‌പെ വിമാനത്താവളത്തില്‍ വിമാനാപകടം. 183 യാത്രക്കാരുമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഞായറാഴ്ച വൈകിട്ട് 5.40 ഓടെ ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറിയത്. പൈലറ്റിന്റെ മനസാന്നിധ്യമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചത്.

Video, News, Mangalore, National, Flight,Mangaluru: Air India Express flight from Dubai skids on taxiway, passengers safe

റണ്‍വെയില്‍ നിന്നും 200 മീറ്ററോളം അകലേക്ക് തെന്നിനീങ്ങിയ ശേഷം നിര്‍ത്തിയ വിമാനത്തില്‍ നിന്നും ബസിലാണ് യാത്രക്കാരെ ടെര്‍മിനലിലേക്ക് കൊണ്ടുവന്നതെന്ന് യാത്രക്കാരനായ കാസര്‍കോട് തായലങ്ങാടിയിലെ ടി കെ റഹീം കെവാര്‍ത്തയോട് വെളിപ്പെടുത്തി.

Video, News, Mangalore, National, Flight,Mangaluru: Air India Express flight from Dubai skids on taxiway, passengers safe

വിമാനം ഇറക്കാന്‍ അല്‍പം താമസിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് സംശയിക്കുന്നത്. റണ്‍വെയില്‍ നിന്നും തെന്നിമാറിയെങ്കിലും സുരക്ഷിതമായി നിര്‍ത്താന്‍ സാധിച്ചതിനാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. അപകടമുണ്ടായ സാഹചര്യത്തില്‍ മംഗളൂരുവില്‍ വിമാനമിറക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Video, News, Mangalore, National, Flight,Mangaluru: Air India Express flight from Dubai skids on taxiway, passengers safe

ഇതേതുടര്‍ന്ന് ദുബൈയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനം ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. ഇതുമൂലം ജെറ്റിലുണ്ടായിരുന്ന നിരവധി യാത്രക്കാരും ഇവരെ സ്വീകരിക്കാനായി മംഗളൂരു വിമാനത്താവളത്തിലെത്തിയവരും ദുരിതത്തിലായി.

മലയാളികളടക്കം നിരവധി പേരാണ് ബംഗളൂരുവിലേക്ക് തിരിച്ചുവിട്ട സ്‌പൈസ് ജെറ്റിലുണ്ടായിരുന്നത്. അപകടത്തില്‍പെട്ട വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം വഴി മാറിയത്. വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയപ്പോള്‍ യാത്രക്കാരുടെ കൂട്ട നിലവിളിയാണ് വിമാനത്തില്‍ നിന്നും ഉയര്‍ന്നതെന്നും ജീവന്‍ പോകുമെന്ന് കരുതിയെന്നും വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ വെളിപ്പെടുത്തി.

അപകടത്തെ കുറിച്ച് വിമാനത്താവള അതോറിറ്റി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ടാക്‌സിവേ വഴി ടെര്‍മിനലിലേക്കുള്ള ലാന്‍ഡിംഗിനിടെയാണ് അപകടം നടന്നത്. 2010 ല്‍ നടന്ന വിമാന ദുരന്തത്തില്‍ 158 പേരാണ് മരണപ്പെട്ടത്. ഇതില്‍ 52 പേര്‍ മലയാളികളാണ്. ഭൂരിഭാഗവും കാസര്‍കോട് ജില്ലയില്‍ നിന്നുള്ള യാത്രക്കാരായിരുന്നു.



അന്നത്തെ അതേ ദുരന്തമുഖമാണ് ഞായറാഴ്ചയും ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരും മുന്നില്‍ കണ്ടത്. അപകടത്തില്‍പ്പെട്ട വിമാനത്തിന് കാര്യമായ തകരാറുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായീട്ടുള്ളതെന്നാണ് വിവരം. മോശം കാലാവസ്ഥയും ഉണ്ടായിരുന്നില്ല. വിമാനത്തിന്റെ ടയറുകള്‍ക്ക് എന്തെങ്കിലും കേടുപാട് ഉണ്ടോയിരുന്നോ, എഞ്ചിന്‍ തകരാറില്‍ ആയിരുന്നോ, പൈലറ്റിന്റെ ഭാഗത്ത് നിന്നും പിഴവ് ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് സംശയിക്കാനുള്ള ഘടകങ്ങള്‍.

Keywords: Video, News, Mangalore, National, Flight,Mangaluru: Air India Express flight from Dubai skids on taxiway, passengers safe