Follow KVARTHA on Google news Follow Us!
ad

യാത്രക്കാര്‍ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി; എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച രാവിലെ മാത്രം മുടങ്ങിയത് 100 ലധികം സര്‍വീസുകള്‍, ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും, പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങി. എംപാനല്‍ ജീവനക്കാരുടെ Kerala, News, Government, KSRTC, Road, Thiruvananthapuram, Crisis, Government-employees, ksrtc services disrupted today as well due to driver issue
തിരുവനന്തപുരം: (www.kvartha.com 01.07.2019) കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങി. എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായതും സര്‍വീസുകളെ ബാധിച്ചു തുടങ്ങിയതും. തിങ്കളാഴ്ച രാവിലെ മാത്രം 100ലധികം സര്‍വീസുകള്‍ മുടങ്ങി. തെക്കന്‍ കേരളത്തിലാണ് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടത്. 60ലതികം സര്‍വീസുകളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം റദ്ദാക്കിയത്.


അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ അടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പലരും കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്താതെ വഴിയില്‍ കുടുങ്ങി. എന്നാല്‍ പ്രതിസന്ധി മധ്യകേരളത്തെ കാര്യമായി ബാധിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അവധിയിലുള്ളവര്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിച്ചാല്‍ പ്രതിസന്ധി എറണാകുളം ഡിപ്പോയെ ബാധിക്കില്ലെന്ന് ഡിപ്പോ അധികൃതര്‍ സൂചിപ്പിച്ചു.

തിങ്കളാഴ്ച പതിവിലേറെ തിരക്കിന് സാധ്യതയുള്ളതിനാല്‍ അവധി റദ്ദാക്കി ജോലിയിലെത്താന്‍ സ്ഥിരം െ്രെഡവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഞായറാഴ്ച 606 സര്‍വീസുകളാണ് റദ്ദാക്കിയത്. പിരിച്ചുവിട്ടവരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് ആലോചിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതസെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Government, KSRTC, Road, Thiruvananthapuram, Crisis, Government-employees, ksrtc services disrupted today as well due to driver issue