Follow KVARTHA on Google news Follow Us!
ad

ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്ന കാരുണ്യ ചികിത്സാ പദ്ധതിക്കും പൂട്ട്; നിര്‍ത്തലാക്കിയത് സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴി ആനുകൂല്യ നല്‍കിയിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി

ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്ന കാരുണ്യ News, Thiruvananthapuram, Kerala, Treatment, Complaint,
തിരുവനന്തപുരം:(www.kvartha.com 30/06/2019) ഒട്ടേറെ പാവപ്പെട്ട രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ചികിത്സാനുകൂല്യം ലഭിച്ചിരുന്ന കാരുണ്യ ചികിത്സാ പദ്ധതിക്കും പൂട്ട് വീണു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴി മാത്രം ഇനി ചികിത്സാനുകൂല്യങ്ങള്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണിതെന്നാണ് വിവരം. ഇതോടെ പദ്ധതിക്കായി ജില്ലാ ലോട്ടറി ഓഫിസുകളില്‍ അപേക്ഷ സ്വീകരിക്കുന്നത് ഞായറാഴ്ച മുതല്‍ നിര്‍ത്തലാക്കി.

News, Thiruvananthapuram, Kerala, Treatment, Complaint, Karunya Benevolent Fund stopped


സര്‍ക്കാരിന് ഒരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ ലോട്ടറി ടിക്കറ്റ് വരുമാനം വഴി ആനുകൂല്യ നല്‍കിയിരുന്ന കാരുണ്യ ബെനവലന്റ് പദ്ധതിയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2011 -12 വര്‍ഷത്തെ ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ എം മാണിയാണ് ഒരുപാട് പാവപ്പെട്ടവര്‍ക്ക് സഹായകമായ ഈ പദ്ധതി അവതരിപ്പിച്ചത്. ഇതോടെ സംസ്ഥാന ഭാഗ്യക്കുറിക്കും ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു.

കാന്‍സര്‍, ഹൃദ്രോഗം, വൃക്ക, കരള്‍ രോഗം തുടങ്ങിയവ ബാധിച്ച പാവപ്പെട്ട നിരവധി രോഗികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ചികിത്സാനുകൂല്യങ്ങളാണ് പദ്ധതിയിലൂടെ നല്‍കിക്കൊണ്ടിരുന്നത്. ചികിത്സാ ചെലവുകള്‍ താങ്ങാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ന് കാരുണ്യ ആരംഭിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ള എപില്ലുകാര്‍ക്കും ആനുകൂല്യം ലഭിച്ചിരുന്നു.

അത്യാവശ്യ ഘട്ടങ്ങളില്‍ രോഗിക്ക് 24 മണിക്കൂറിനകം രണ്ട് ലക്ഷം രൂപവരെ ചികിത്സാനുകൂല്യം ലഭ്യമാക്കിയും പദ്ധതി ഏറെ സഹായകരമായിരുന്നു. ചികിത്സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ജില്ലാ തല സമിതിയുടെ ശുപാര്‍ശ പ്രകാരം ഫണ്ട് രേഖപ്പെടുത്തി തിരുവനന്തപുരത്ത് കാരുണ്യ ബെനവലന്റ് ഫണ്ട് ആസ്ഥാനത്തേക്ക് റിപ്പോര്‍ട്ട് നല്‍കിയാല്‍ തുക ബന്ധപ്പെട്ട ആശുപത്രിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു ഉടന്‍ എത്തുന്ന തരത്തില്‍ സുതാര്യമായിരുന്നു പദ്ധതി. നേരത്തെ തുക മുന്‍കൂര്‍ ലഭിച്ചിരുന്നത് ഇടക്കാലത്ത് ആ സ്ഥിതി മാറി ചികിത്സ കഴിഞ്ഞ് മാസങ്ങളായിട്ടും ആശുപത്രികള്‍ക്കു ഫണ്ട് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Treatment, Complaint, Karunya Benevolent Fund stopped