Follow KVARTHA on Google news Follow Us!
ad

ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടുത്തം

മണ്ണഞ്ചേരിയില്‍ ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടുത്തം. ഞായറാഴ്ച രാവിലെ പാതിരപ്പള്ളി ഹോംകോയിലായിരുന്നു Alappuzha, News, Kerala, Fire, Police
മണ്ണഞ്ചേരി: (www.kvartha.com 01.07.2019) മണ്ണഞ്ചേരിയില്‍ ഹോമിയോ മരുന്ന് നിര്‍മാണ സ്ഥാപനത്തില്‍ തീപിടുത്തം. ഞായറാഴ്ച രാവിലെ പാതിരപ്പള്ളി ഹോംകോയിലായിരുന്നു സംഭവം. അവധി ദിവസമായിരുന്നതിനാല്‍ സെക്യൂരിറ്റി മാത്രമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. കമ്പനിയുടെ പ്രവേശന കവാടത്തിലെ റിസപ്ഷന്‍ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഇന്റര്‍കോം ഉപകരണങ്ങളും ഫയലുകളും അപകടത്തില്‍ കത്തിനശിച്ചു.

ഓഫീസ് കെട്ടിടത്തോട് ചേര്‍ന്നുള്ള ഫാക്ടറി കെട്ടിടത്തില്‍ മരുന്ന് നിര്‍മ്മാണത്തിനായി ആയിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് സൂഷിച്ചിട്ടുണ്ടായിരുന്നു. ഇത് കാരണം തീ കൂടുതല്‍ പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്കയിലായിരുന്നു അധികൃതരും നാട്ടുകാരും. എന്നാല്‍ അഗ്‌നിശമന സേന ഉദ്യോഗസ്ഥരും സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തീ പടരാതെ കെടുത്തിയതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല.

Alappuzha, News, Kerala, Fire, Police, Fire accident in Alappuzha Mannancherry

ആലപ്പുഴ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയിരുന്നു. തീപിടുത്തം ഉണ്ടാകുന്നതിന് മുമ്പ് ഹോംകോയ്ക്ക് മുന്നിലെ ട്രാന്‍സ്‌ഫോമറിലെ പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്‍ ഇവിടെ പോയി നോക്കി തിരിച്ചെത്തിയപ്പോഴായിരുന്നു കമ്പനിയില്‍ തീപടരുന്നത് കണ്ടെതെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Fire, Police, Fire accident in Alappuzha Mannancherry