Follow KVARTHA on Google news Follow Us!
ad

മന്‍മോഹന്‍ സിംഗിന് സീറ്റില്ല; 3 രാജ്യസഭ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഡി എം കെ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ലchennai, News, Declaration, Rajya Sabha Election, Parliament, Manmohan Singh, Lok Sabha, Congress, National, DMK, Politics
ചെന്നൈ: (www.kvartha.com 01.07.2019) മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കില്ല. മൂന്ന് രാജ്യസഭ സീറ്റുകളിലും ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഡി.എം.കെ അനുഭാവിയും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ പി. വില്‍സണ്‍, എം.ഡി.എം.കെ നേതാവ് വൈക്കോ, ഡി.എം.കെ നേതാവ് എം ഷണ്‍മുഖന്‍ എന്നിവരെയാണ് ഡി.എം.കെ സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചിരിക്കുന്നത്.

15 വര്‍ഷത്തിന് ശേഷമാണ് എം.ഡി.എം.കെ നേതാവ് വൈക്കോ പാര്‍ലമന്റ് അംഗമാവാന്‍ പോകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരണയെ തുടര്‍ന്നാണ് വൈക്കോയ്ക്ക് സീറ്റ് നല്‍കാന്‍ ഡി.എം.കെ തയ്യാറായത്.

DMK Turns Down Congress Request to Allot Rajya Sabha Seat for Manmohan Singh from Tamil Nadu, Chennai, News, Declaration, Rajya Sabha Election, Parliament, Manmohan Singh, Lok Sabha, Congress, National, DMK, Politics

അതേസമയം ഒരു സീറ്റ് മന്‍മോഹന്‍ സിംഗിന് നല്‍കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇക്കാര്യം ആവശ്യപ്പെടാത്തതിനാലാണ് ഡി.എം.കെ സീറ്റ് നല്‍കേണ്ടെന്ന് തീരുമാനിച്ചതെന്നാണ് സൂചന.

രാജ്യസഭാ സീറ്റിനു പകരം അടുത്തുതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നങ്കുന്നേരി സീറ്റ് വിട്ടുനല്‍കാമെന്നായിരുന്നു കോണ്‍ഗ്രസ് ഡി.എം.കെയ്ക്കു മുന്നില്‍ വെച്ചിരുന്ന നിര്‍ദേശം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഏഴ് എം.എല്‍.എമാര്‍ മാത്രമാണുള്ളത്. അസമിലെ 126 അംഗ നിയമസഭയില്‍ 25 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തില്‍ ഭിന്നത ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തമിഴ്നാട്ടില്‍ രാജ്യസഭ സീറ്റുകളിലേക്ക് ഈ മാസം 18നാണ് തെരഞ്ഞെടുപ്പ് നടക്കുക. അസമില്‍ രാജ്യസഭാംഗമായിരുന്ന മന്‍മോഹന്‍ സിംഗിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. നിലവില്‍ അസമില്‍ നിന്ന് രാജ്യസഭയിലേക്കെത്താനാവശ്യമായ അംഗസംഖ്യ കോണ്‍ഗ്രസിന് ഇല്ല. ഇതിനാലാണ് തമിഴ്നാട്ടില്‍ നിന്നുള്ള സാധ്യതകള്‍ കോണ്‍ഗ്രസ് തേടിയിരുന്നത്. വിജയ സാധ്യതയുള്ള മൂന്ന് സീറ്റിലേക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നതോടെ ഈ സാധ്യതയും അടഞ്ഞിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DMK Turns Down Congress Request to Allot Rajya Sabha Seat for Manmohan Singh from Tamil Nadu, Chennai, News, Declaration, Rajya Sabha Election, Parliament, Manmohan Singh, Lok Sabha, Congress, National, DMK, Politics.