Follow KVARTHA on Google news Follow Us!
ad

പോലീസ് നിരപരാധികളെ കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം; ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും ചെയ്യുന്നവര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി; പിണറായിയുടെ വാക്കിന് വെറും കീറച്ചാക്കിന്റെ വിലമാത്രമെന്ന് ചെന്നിത്തല

സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രാജ്Thiruvananthapuram, News, Politics, Trending, Congress, Allegation, Murder, Pinarayi vijayan, Ramesh Chennithala, Kerala,
തിരുവനന്തപുരം: (www.kvartha.com 01.07.2019) സാമ്പത്തിക തട്ടിപ്പ് കേസില്‍ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രാജ് കുമാര്‍ മരിച്ച സംഭവത്തില്‍ പോലീസ് നിരപരാധികളെ കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മരിച്ച രാജ്കുമാറിനെ മര്‍ദിച്ചെന്ന് കാട്ടി നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുക്കുന്ന പുതിയ സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി എം.എം.മണി നടത്തിയ പ്രസ്താവന പോലീസിനുള്ള വ്യക്തമായ സന്ദേശമാണെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും പ്രതിപക്ഷം സഭയില്‍ കുറ്റപ്പെടുത്തി.

Custody death: Opposition seeks adjournment motion; CM says guilty won’t be protected, Thiruvananthapuram, News, Politics, Trending, Congress, Allegation, Murder, Pinarayi vijayan, Ramesh Chennithala, Kerala

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ ഹരിത വായ്പത്തട്ടിപ്പുകേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസിനും മരിച്ച രാജ്കുമാറിനുമെതിരെയാണ് മന്ത്രി എം.എം.മണിയുടെ ആരോപണം. മാത്രമല്ല സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരമുണ്ടാക്കിയെന്നും പലരും സര്‍ക്കാരിനെ വെട്ടിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രാജ്കുമാര്‍ കുഴപ്പക്കാരനെന്ന് പറഞ്ഞ മന്ത്രി കസ്റ്റഡി മരണത്തിന് പിന്നില്‍ പോലീസ് മാത്രമല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉത്തരവാദിയാണെന്നും രാജ്കുമാറിനൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തട്ടിപ്പ് നടത്തിയെന്നും പറഞ്ഞിരുന്നു.

ആരുടെ കാറില്‍ നിന്നാണ് രാജ് കുമാറിനെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്നും സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരം ഉണ്ടാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. അതിന് ഈ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ല. ആരേയും രക്ഷപ്പെടുത്താനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പീരുമേട് സംഭവത്തില്‍ കുറ്റക്കാരായ ഒരു പോലീസുകാരനും സര്‍വീസില്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വകുപ്പു തല അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും ചെയ്യുന്നവര്‍ സര്‍വീസിലുണ്ടാകില്ല.

സംഭവത്തില്‍ നാട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തുവെന്ന ആക്ഷേപം ഗൗരവപൂര്‍വം പരിശോധിക്കും. നാട്ടുകാര്‍ക്കെതിരായ പരാതിയില്‍ പോലീസിന്റെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കും. ജയിലിലെത്തിക്കുമ്പോള്‍ രാജ്കുമാറിന് പ്രയാസങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പരസഹായം ആവശ്യമായിരുന്നു. രാജ്കുമാറിനെ നജീബ് എന്നയാള്‍ മര്‍ദിച്ചുവെന്ന് പഞ്ചായത്തംഗം പരാതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കിന് വെറും കീറച്ചാക്കിന്റെ വിലമാത്രമാണെന്ന് തിരിച്ചടിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. ഇടുക്കി എസ്.പിയെ നരനായാട്ടിനായി മുഖ്യമന്ത്രി കയറൂരിവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Custody death: Opposition seeks adjournment motion; CM says guilty won’t be protected, Thiruvananthapuram, News, Politics, Trending, Congress, Allegation, Murder, Pinarayi vijayan, Ramesh Chennithala, Kerala.