Follow KVARTHA on Google news Follow Us!
ad

കസാഖ്സ്ഥാനിലെ തൊഴിലാളി സംഘര്‍ഷം; കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ സുരക്ഷിതര്‍, 150 ഇന്ത്യക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി, ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്ന് സൂചന

കസാഖ്സ്ഥാനിലെ തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണപ്പാടത്ത് കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ World, News, Worker, Violence, Malayalees, Crisis, Labours, Hotel, Media, Pinarayi vijayan, 150 Indians trapped in Kazakh oil field are safe
ന്യൂഡല്‍ഹി: (www.kvartha.com 01.07.2019) കസാഖ്സ്ഥാനിലെ തൊഴിലാളി സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണപ്പാടത്ത് കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. പ്രദേശത്ത് നിന്നും 150 ഇന്ത്യക്കാരെ അധികൃതര്‍ സസുരക്ഷിത സ്ഥാനത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റി. തദ്ദേശീയരുമായുണ്ടായ പ്രശ്‌നത്തിന് പിന്നാലെയാണ് ടെങ്കീസ് എണ്ണപ്പാടത്ത് സംഘര്‍ഷം ഉടലെടുത്തതും മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയതും.


ലഭിക്കുന്ന വിവരമനുസരിച്ച് ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയത്. തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്.

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം മുന്നൂറിലേറെ കിലോമീറ്റര്‍ ദൂരമുണ്ട്. എണ്ണപ്പാടത്തിന് സമീപത്തെ വിവിധ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇപ്പോള്‍ കഴിയുന്നത്.

സംഘര്‍ഷം ശമിക്കാതെ പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസഖ്സ്ഥാന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Worker, Violence, Malayalees, Crisis, Labours, Hotel, Media, Pinarayi vijayan, 150 Indians trapped in Kazakh oil field are safe