Follow KVARTHA on Google news Follow Us!
ad

മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടത്തില്‍ പൊലിഞ്ഞത് അമ്മയുടേയും 3 മാസം പ്രായമുള്ള കുഞ്ഞിന്റേയും ജീവിതം; 21കാരിക്ക് 19 വര്‍ഷത്തെ തടവുശിക്ഷ

മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടത്തില്‍ പൊലിഞ്ഞത് അമ്മയുടേയും മൂന്നു മാസംAmerica, News, Accidental Death, Crime, Criminal Case, World,
ഹൂസ്റ്റണ്‍: (www.kvartha.com 28.06.2019) മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടത്തില്‍ പൊലിഞ്ഞത് അമ്മയുടേയും മൂന്നു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റേയും ജീവിതം. 2018 ഫെബ്രുവരി 28ന് ഗള്‍ഫ് ഫ്രീവേ ഫീഡര്‍ റോഡിലുണ്ടായ അപകടത്തില്‍ മുപ്പത്തിയാറുകാരിയായ ഷൈല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകന്‍ ബ്രൈലനും മരിച്ച കേസിലാണ് 21കാരിയായ വെറോണിക്കാ റിവാസിന് 19 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി ഹാരിസ് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചത്. ബുധനാഴ്ചയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

ജൂണ്‍ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കുകയും തുടര്‍ന്നുള്ള അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തതില്‍ ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. അപകടം നടക്കുമ്പോള്‍ ഇവര്‍ക്ക് 20 വയസ്സായിരുന്നു.

Woman to get 19 years in prison for 2018 crash that killed mother, child, America, News, Accidental Death, Crime, Criminal Case, World

അപകട സമയത്ത് വെറോണിക്ക 90 മൈല്‍ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നതെന്നും കഴിച്ച മദ്യത്തിന്റെ അളവ് സാധാരണയില്‍ നിന്ന് 0.21 ശതമാനം അധികമായിരുന്നുവെന്നും രക്ത പരിശോധനയില്‍ തെളിഞ്ഞിരുന്നു. ശിക്ഷ ഔദ്യോഗികമായി ജുലൈ 12 ന് പ്രഖ്യാപിക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും അപകടം സംഭവിച്ചാല്‍ ശിക്ഷ ഗുരുതരമായിരിക്കുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman to get 19 years in prison for 2018 crash that killed mother, child, America, News, Accidental Death, Crime, Criminal Case, World.