Follow KVARTHA on Google news Follow Us!
ad

വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല; മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി, ജില്ലാ കലക്ടര്‍ ഇടപ്പെട്ട് അനുകൂല തീരുമാനം ഉണ്ടാക്കണമെന്ന് ആവശ്യം, സമ്മര്‍ദ്ദതന്ത്രമാണെന്ന് കെഎസ്ഇബി

വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുവ വ്യവസായി മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി Suicide, Kerala, News, Suicide Attempt, KSEB, Police, District Collector, Kochi, Suicide Threatening of Young businessman
കൊച്ചി: (www.kvartha.com 29.06.2019) വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുവ വ്യവസായി മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദാണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. സ്ഥാപനത്തിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഭീക്ഷണി. അങ്കമാലിയിലെ കറുകുറ്റി കെഎസ്ഇബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.


ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജില്ലാ കലക്ടര്‍ എത്തി അനുകൂല തീരുമാനം ഉണ്ടാക്കാതെ പിന്തിരിയില്ലെന്നാണ് പ്രസാദിന്റെ വാദം. അതേസമയം, ആത്മഹത്യ ഭീഷണി സമ്മര്‍ദ്ദതന്ത്രമാണെന്ന് കെഎസ്ഇബി പ്രതികരിച്ചു. പ്രസാദിന്റെ സ്ഥാപനത്തിന്റെ പ്ലാനില്‍ പിഴവ് കണ്ടെത്തിയതിനാലാണ് വൈദ്യുതി കണക്ഷന്‍ നല്‍കാത്തത് എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രസാദിനെ താഴെയിറക്കാന്‍ പോലീസും ഫയര്‍ഫോഴ്‌സും ശ്രമം നടത്തുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Suicide, Kerala, News, Suicide Attempt, KSEB, Police, District Collector, Kochi, Suicide Threatening of Young businessman