Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്: ഇതുവരെ പിടികൂടിയത് 36 മൊബൈല്‍ ഫോണുകള്‍; സിങ്കം ഓപ്പറേഷനില്‍ ഞെട്ടി രാഷ്ട്രീയ തടവുകാര്‍

ആരുഭരിച്ചാലും ബാലികേറാമലയായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് പൊളിച്ചടുക്കുന്നു. പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജെയിലില്‍ വീണ്ടും തടവുകാരുടെ സെല്ലുകKerala, Kannur, News, Jail, Central Jail, Mobile Phone, Seized, Raid again in Kannur central jail, 36 Mobile phones seized
കണ്ണൂര്‍: (www.kvartha.com 28.06.2019) ആരുഭരിച്ചാലും ബാലികേറാമലയായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് പൊളിച്ചടുക്കുന്നു. പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജെയിലില്‍ വീണ്ടും തടവുകാരുടെ സെല്ലുകളില്‍ പരിശോധന നടത്തിയാണ് സിങ്കം തന്റെ നയം വ്യക്തമാക്കിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ തടവുകാരുടെ സെല്ലുകളില്‍ നടത്തിയ തുടര്‍പരിശോധനയില്‍ ജയില്‍ സൂപ്രണ്ട് ശശിധരന്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജ്ജറും പിടികൂടി. ആറാം ബ്ലോക്കില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകള്‍. 36 മൊബൈല്‍ ഫോണുകളാണ് ഇതുവരെ ജയിലില്‍ നിന്നും പിടികൂടിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇത് നാലാം തവണയാണ് മൊബൈല്‍ ഫോണും ചാര്‍ജറുകളും പിടികൂടുന്നത്. കഴിഞ്ഞ 11 ദിവസമായി സംസ്ഥാനത്തെ വിവിധ ജയിലുകള്ളില്‍ പരിശോധന നടക്കുന്നുണ്ട്. ജൂണ്‍ 30 വരെ എല്ലാ ദിവസവും ജയിലുകളില്‍ പരിശോധന നടത്താനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശം.


ജയില്‍ ഡിജിപിയുടെ തന്നെ നേതൃത്വത്തില്‍ കണ്ണൂര്‍ ജയിലില്‍ നടന്ന റെയ്ഡില്‍ നാല് ദിവസം മുമ്പ് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഉപയോഗിച്ച തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു.

പുതിയ ജയില്‍ മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ഋഷിരാജ് സിംഗ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഞെട്ടിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. കഴിഞ്ഞ ദിവസം മിന്നല്‍ പരിശോധന നടത്തിയതിന് പിന്നാലെ ജയിലുകളില്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി പരിശോധന നടത്തി വരികയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസം പിടിച്ചെടുത്തത് 10 ഫോണുകളാണ്. ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ ആറ് ഫോണുകളാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച നടന്ന പരിശോധനയില്‍ 10 ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണുകള്‍ പിടികൂടുന്നത്. തിങ്കളാഴ്ച പിടികൂടിയ 10 ഫോണുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ ഒന്‍പതു ദിവസത്തിനിടെ പിടികൂടിയ ഫോണുകളുടെ എണ്ണം 27 ആയി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി പതിനൊന്നര വരെയാണ് ജയിലിലെ 10 ബ്ലോക്കിലും പരിശോധന നടത്തിയത്.

സിപിഎം, ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകരെ പാര്‍പ്പിച്ച രണ്ട്, അഞ്ച്, ആറ്, ഏഴ് ബ്ലോക്കുകള്‍ക്ക് മുന്നില്‍ നിന്നാണ് ഫോണുകള്‍ പിടികൂടിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ശിക്ഷിക്കപ്പെട്ട തടവുകാരാണ് ഈ ബ്ലോക്കുകളിലുള്ളത്. സെല്ലുകള്‍ക്ക് മുന്നിലെ ഉത്തരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍.  ജൂണ്‍ 30 വരെ ദിവസവും പരിശോധന നടത്താനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നിര്‍ദേശം.

ജയില്‍ ഡിജിപിയുടെ തന്നെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നാല് ദിവസം മുമ്പ് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്ന് നാല് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ ഉപയോഗിച്ച ആറ് തടവുകാരെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയൊക്കെ ഫോണുകളാണെന്നും എങ്ങനെയാണ് എത്തിച്ചതെന്നും തുടങ്ങിയ കാര്യങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Kerala, Kannur, News, Jail, Central Jail, Mobile Phone, Seized, Raid again in Kannur central jail, 36 Mobile phones seized