Follow KVARTHA on Google news Follow Us!
ad

സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി; ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കും

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍World, News, Gulf, India, Saudi Arabia, Narendra Modi, Travel & Tourism, Hajj, PM Modi meets Saudi Prince Mohammed bin Salman in Osaka, discusses counter-terrorism, trade
ഒസാഖ: (www.kvartha.com 28.06.2019) സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം, നിക്ഷേപം, ഊര്‍ജ സുരക്ഷ, തീവ്രവാദ പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചതായും, ഹജ്ജ് സീസണില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അവസരം ലഭിക്കുമെന്നും ചര്‍ച്ചയില്‍ സൂചിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ടൂറിസം, കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ച നടന്നു.

ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലെ മുഖ്യാതിഥികളിലൊരാളായി പ്രധാനമന്ത്രിയെ സൗദി കിരീടാവകാശി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചതായും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.



Keywords: World, News, Gulf, India, Saudi Arabia, Narendra Modi, Travel & Tourism, Hajj, PM Modi meets Saudi Prince Mohammed bin Salman in Osaka, discusses counter-terrorism, trade