Follow KVARTHA on Google news Follow Us!
ad

പീരുമേട് കസ്റ്റഡി മരണം; നാട്ടുകാരെ പ്രതികളാക്കാന്‍ പോലീസിന്റെ ശ്രമം; രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് പോലീസ്

പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് പോലീസ്. കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പീരുമേട് സബ്ജയിലില്‍ വെച്ച്Kerala, Kottayam, News, Custody, Death, Police, Natives, Murder, Peerumed Custodial death; Police against natives
നെടുങ്കണ്ടം: (www.kvartha.com 28.06.2019) പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ച രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചിരുന്നുവെന്ന് പോലീസ്. കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പീരുമേട് സബ്ജയിലില്‍ വെച്ച് പ്രതി മരിച്ചത് വിവാദമായതിന് പിന്നാലെയാണ് സംഭവം നാട്ടുകാരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ പോലീസിന്റെ ശ്രമം.

സാമ്പത്തിക തട്ടിപ്പുകേസ് പ്രതിയാണ് രാജ്കുമാര്‍. ജൂണ്‍ പന്ത്രണ്ടാം തിയതി പോലീസിന്റെ കസ്റ്റഡിയിലെത്തും മുമ്പേ രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമം. രാജ്കുമാറിനെ തല്ലിച്ചതച്ചെന്ന് ആരോപിച്ച് കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്.

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആലീസ് എന്ന പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ രാജ്കുമാറുമായി ഒരു സംഘം ആളുകള്‍ ബാങ്കിലെത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാജ്കുമാറിന്റെ അക്കൗണ്ടില്‍ പണമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദിച്ചുവെന്നുമാണ് പോലീസ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മൂന്നുവാഹനങ്ങളിലായി മുപ്പതോളം നാട്ടുകാരുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉച്ചയ്ക്ക് 12നും ഒരുമണിക്കും ഇടയിലാണ് മര്‍ദനം നടന്നതെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്.

കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ജില്ലാ പോലീസ് മേധാവി നിയോഗിച്ചിട്ടുണ്ട്.

Will take strict actions against those who behind Peerumedu custody death; Says Pinarayi, Pinarayi vijayan, Chief Minister, Allegation, CPM, Murder, Crime, Criminal Case, Kerala

Keywords: Kerala, Kottayam, News, Custody, Death, Police, Natives, Murder, Peerumed Custodial death; Police against natives