Follow KVARTHA on Google news Follow Us!
ad

തലസ്ഥാനത്ത് സ്വര്‍ണ കവര്‍ച്ച; ജ്വല്ലറി ഉടമയെ നടുറോഡില്‍ തടഞ്ഞുനിറുത്തി തട്ടിയെടുത്തത് ഒന്നരകിലോ സ്വര്‍ണം, കവര്‍ച്ച നടത്തിയത് മുളകുപൊടി വിതറി ജാക്കി ലിവര്‍ ഉപയോഗിച്ച് അക്രമിച്ച ശേഷം

തലസ്ഥാനത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. ജ്വല്ലറി ഉടമയെ നടുറോഡില്‍ Kerala, News, Robbery, theft, attack, Police, Case, Train, Gold, Car, Gold Robbery in Trivandrum
തിരുവനന്തപുരം: (www.kvartha.com 29.06.2019) തലസ്ഥാനത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. ജ്വല്ലറി ഉടമയെ നടുറോഡില്‍ തടഞ്ഞുനിറുത്തി തട്ടിയെടുത്തത് ഒന്നര കിലോയോളം സ്വര്‍ണമാണ്. ആക്രമണത്തിന് ഇരയായത് മുട്ടത്തറ സ്വദേശിയായ ബിജുവാണ്. മുളകുപൊടി വിതറി ജാക്കി ലിവര്‍ ഉപയോഗിച്ച് ബിജുവിനെ അക്രമിച്ച ശേഷമാണ് അക്രമി സംഘം സ്വര്‍ണവുമായി കടന്നുകളഞ്ഞത്. പുലര്‍ച്ചെ നാലരയോടെ സംഭവം നടന്നത്.


തൃശൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സ്വര്‍ണം വാങ്ങി വരികയായിരുന്നു ബിജു. റെയില്‍വേ സ്‌റ്റേഷനിലെത്തി സ്വന്തം കാറിലാണ് ബിജു യാത്ര തിരിച്ചത്. മറ്റൊരു കാറില്‍ ബിജുവിനെ പിന്തുടര്‍ന്നെത്തിയെ സംഘം മുളകുപൊടി വിതറിയ ശേഷം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ബിജുവിനെ മര്‍ദിക്കുകയും ചെയ്തു. ഇതുകൂടാതെ അക്രമി സംഘം ബിജുവിന്റെ കാര്‍ തകര്‍ക്കുകയും ചെയ്തു. സ്വര്‍ണം കൂടാതെ ബിജുവിന്റെ മൊബൈല്‍ ഫോണും ആക്രമി സംഘം പിടിച്ചുപറിച്ചിട്ടുണ്ട്.

ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, സി.സി.ടി.വി ക്യാമറകളും മറ്റും സ്ഥാപിച്ചിട്ടുള്ള തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഭാഗത്തെ വഴിയില്‍ വച്ചാണ് സംഭവം. ബിജു തൃശൂരില്‍ നിന്നും സ്ഥിരം സ്വര്‍ണം വാങ്ങി വരാറുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ കുറിച്ച് മുന്‍കൂട്ടി പദ്ധതിയിട്ടാണ് ബിജുവിനെ ആക്രമിക്കുന്നത് എന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Robbery, theft, attack, Police, Case, Train, Gold, Car, Gold Robbery in Trivandrum