Follow KVARTHA on Google news Follow Us!
ad

നെടുങ്കണ്ടത്തെ കസ്റ്റഡി മരണ വിവാദം പുകയുമ്പോള്‍ വെട്ടിലായി പഞ്ചായത്തംഗങ്ങളും; ചിട്ടി തട്ടിപ്പിന് കളമൊരുക്കിയത് വനിതാ മെമ്പറുമാരെന്ന് ആക്ഷേപം; 5 ലക്ഷം വായ്പയും കമ്മീഷനും ലഭിക്കുമെന്ന വാഗ്ദാനത്തില്‍ ജനപ്രതിനിധികള്‍ തട്ടിപ്പ് സംഘത്തിന്റെ പ്രചാരകരായി

ഇടുക്കി നെടുങ്കണ്ടത്തെ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഇയാളുടെ തട്ടിപ്പിന് കKerala, Custody, Death, Police, Cheating, Custodial death controversy; Panchayath members behind Chit fraud
അജോ കുറ്റിക്കന്‍

കോട്ടയം: (www.kvartha.com 28.06.2019) ഇടുക്കി നെടുങ്കണ്ടത്തെ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഇയാളുടെ തട്ടിപ്പിന് കളമൊരുക്കിയത് നെടുങ്കണ്ടത്തൈ ചില പഞ്ചായത്തംഗങ്ങളാണെന്ന് ആരോപണമുയരുന്നു.

ചിട്ടിയില്‍ ചേര്‍ന്നാല്‍ ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവര്‍ ആളുകളെ ചേര്‍ത്തത്. ജനപ്രതിനിധികള്‍ പറഞ്ഞതിനാല്‍ സ്ഥാപനത്തെ വിശ്വാസത്തിതിലെടുത്ത് ആളുകള്‍ ഓഹരിയെടുത്തു. നെടുങ്കണ്ടം പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി 500ല്‍ അധികം ആളുകള്‍ ഇത്തരത്തില്‍ ഓഹരിയെടുത്തതായാണ് വിവരം.


5000 രൂപാ വീതം ഓഹരിയായി നല്‍കി ചേര്‍ന്ന രണ്ട് മെമ്പര്‍മാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് കാനഡയില്‍ പോകുന്നതിനായി അഞ്ച് ലക്ഷം രൂപാ വായ്പ നല്‍കാമെന്ന് തട്ടിപ്പ് കമ്പനി വാഗ്ദാനം ചെയ്തിരുന്നതായാണ് പുറത്തുവരുന്ന വിവരം. അതിന് പ്രത്യുപകരമായി കൂടുതല്‍ പേരെ ഓഹരി ചേര്‍പ്പിക്കണമെന്നായിരുന്നു കമ്പനി അധികൃതര്‍ ഇവരോട് ആവശ്യപ്പെട്ടത്. ആളുകളെ ചേര്‍ക്കുന്നതിന്റെ കമ്മിഷനും ഇവര്‍ കൈപ്പറ്റിയിരുന്നതായാണ് ആരോപണം.

തങ്ങള്‍ക്ക് വേഗത്തില്‍ പണം ലഭിക്കാനായി ഇവര്‍ തട്ടിപ്പ് കമ്പനിയുടെ പ്രചാരകരായി രംഗത്തിറങ്ങുകയായിരുന്നുവത്രെ. അഞ്ചുപേരടങ്ങുന്ന സംഘങ്ങള്‍ രൂപവത്കരിച്ചാല്‍ ഒരുലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ വായ്പ നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. പ്രാഥമിക ചെലവുകള്‍ക്കായി 1000 മുതല്‍ 5000 വരെ രൂപ ഓരോരുത്തരില്‍ നിന്നു വാങ്ങിയായിരുന്നു തട്ടിപ്പ്. ഇത്തരത്തില്‍ മെമ്പര്‍മാരെ ഉപയോഗിച്ച് കുടുംബശ്രീ സംഘങ്ങള്‍ വഴിയും തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Keywords: Kerala, Custody, Death, Police, Cheating, Custodial death controversy; Panchayath members behind Chit fraud