Follow KVARTHA on Google news Follow Us!
ad

നെടുങ്കണ്ടം കസ്റ്റഡി മരണം; പോലിസിന് പുറമെ മെഡിക്കല്‍ കോളേജ് ഡോക്ടമാര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്നാരോപണം, കൂടുതല്‍ തെളിവുകള്‍ പുറത്തായി, ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച Police, Case, Death, Custody, Murder, Crime Branch, Finance, Idukki, Jail, Accused, Kerala, News, Crime, Crime Branch Special Investigation Team analysis the evidences in Nedumkandam custody murder case
ഇടുക്കി: (www.kvartha.com 29.06.2019) സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച സംഭവത്തില്‍ പോലിസുകാര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തായി. ഇതിന് പുറമെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടമാര്‍ക്കും വീഴ്ച പറ്റിയെന്ന് ആരോപണം ഉയരുന്നു. ഈ കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. പോലിസുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും െ്രെകംബ്രാഞ്ച് സംഘത്തിന് ലഭിച്ചു.


മര്‍ദ്ദനമേറ്റ രാജ്കുമാറിനെ 18, 19 തിയ്യതികളില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നു. ഒപി ഇല്ലാത്തതിനാല്‍ 19 ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച രാജ്കുമാറിനെ പരിശോധിപ്പിച്ചില്ലെന്നും പോലിസുകാര്‍ തിരിച്ച് കൊണ്ടുപോയി എന്നുമാണ് ലഭിക്കുന്ന വിവരം. ഒപിയില്‍ പരിശോധിച്ച ശേഷം പോലിസുകാരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നു. ജൂണ്‍ 19 ന് രാജ്കുമാറിന്റെ പേര് മെഡിക്കല്‍ കോളജിലെ ഒരു രജിസ്റ്ററിലുമില്ല എന്നും സംഘം കണ്ടെത്തി.

എന്നാല്‍ പോലിസുകാര്‍ മര്‍ദ്ദിച്ചെന്ന് മരിച്ച രാജ്കുമാര്‍ പറഞ്ഞതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഇന്നോ നാളെയോ ഡോക്ടര്‍മാരുടെ മൊഴി എടുക്കും.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police, Case, Death, Custody, Murder, Crime Branch, Finance, Idukki, Jail, Accused, Kerala, News, Crime, Crime Branch Special Investigation Team analysis the evidences in Nedumkandam custody murder case