Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ കിഴക്കെ പാലയാട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി; കുമ്മനവും കെ സുരേന്ദ്രനും പണിയെടുത്തത് വെറുതെയായില്ല

ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും രംഗത്തിറങ്ങിയ ധര്‍മടത്തെKerala, By-election, Pinarayi vijayan, LDF, CPM, BJP, Winner, CM, Politics, Bye Election: BJP retained Dharmadam Kizhakke Palayad ward
തലശ്ശേരി: (www.kvartha.com 28.06.2019) ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും രംഗത്തിറങ്ങിയ ധര്‍മടത്തെ കിഴക്കെ പാലയാട് വാര്‍ഡ് ബിജെപി കഷ്ടിച്ചു നിലനിര്‍ത്തി. ധര്‍മടം ഗ്രാമപഞ്ചായത്തിലെ കോളനി കിഴക്കേ പാലയാട് വാര്‍ഡില്‍ നടന്ന (ഒമ്പതാം വാര്‍ഡ്) ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ജീവന്‍മരണ പോരാട്ടത്തിലൂടെയാണ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്.

പഞ്ചായത്ത് അംഗമായിരുന്ന ബിജെപിയിലെ കെ ഗോപീകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. 56 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി ദിവ്യ ചെള്ളത്ത് വിജയിച്ചത്. ദിവ്യ 474 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ പി കെ ശശിധരന്‍ 418 വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലോക് താന്ത്രിക് ജനതാദളിലെ കൊക്കോടന്‍ ലക്ഷ്മണന് 264 മാത്രമാണ് ലഭിച്ചത്.

നിലവില്‍ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫിന് 12 ഉം യുഡിഎഫിന് നാലും സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് രണ്ട് സീറ്റുണ്ട്. സീറ്റ് നിലനിര്‍ത്താനായി ബിജെപി ശക്തമായ പ്രചാരണ പരിപാടികളാണ് വാര്‍ഡില്‍ സംഘടിപ്പിച്ചത്. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ സ്ഥലങ്ങളില്‍ കുടുംബ യോഗങ്ങളില്‍ പങ്കെടുക്കുകയും സ്ഥലത്തെ വീടുകളില്‍ കയറി പ്രചരണം നടത്തുകയും ചെയ്തിരുന്നു.

സിപിഎമ്മിന്റെ കണ്ണൂരിലെ ശക്തിദുര്‍ഗങ്ങളിലൊന്നായാണ് ധര്‍മടം മണ്ഡലം അറിയപ്പെടുന്നത്. മുഖ്യമന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. എന്നാല്‍ ചില പോക്കറ്റുകളില്‍ ബിജെപിക്ക് ഇവിടെ സ്വാധീനമുണ്ട്.



Keywords: Kerala, By-election, Pinarayi vijayan, LDF, CPM, BJP, Winner, CM, Politics, Bye Election: BJP retained Dharmadam Kizhakke Palayad ward