Follow KVARTHA on Google news Follow Us!
ad

അര്‍ബുദ ബാധിതയായ മാതാവിനെ സഹായിക്കാന്‍ താല്‍ക്കാലികമായി കലക്ഷന്‍ ഏജന്റായ 19 കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത; കണ്ണൂര്‍ പോലിസ് കൊച്ചിയിലേക്ക്; വാട്‌സ്ആപ്പ് പ്രചരണവും അന്വേഷിക്കും

കണ്ണാടിപറമ്പ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ് വൈശാഖിന്റെ മരണത്തില്‍ പോലീസ് അന്വേKerala, Kannur, News, Suicide, Police, Kochi, Cancer, Youth, 19 Year old boy suicide; Investigation continues
കണ്ണൂര്‍: (www.kvartha.com 28.06.2019) കണ്ണാടിപറമ്പ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ് വൈശാഖിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തുടരന്വേഷണത്തിനായി മയ്യില്‍ സിഐ രാജന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

കണ്ണാടിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിലെ കലക്ഷന്‍ ഏജന്റ് ശോഭയുടെയും ദേവന്റെയും മകന്‍ അടുകുടിയല്‍ വീട്ടില്‍ വൈശാഖിനെ ഇക്കഴിഞ്ഞ 24നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം ഏഴു മണിക്കും രാവിലെ ഏഴുമണിക്കുമിടയിലാണ് ആലപ്പുഴ ചേര്‍ത്തലയിലെ ട്രാവന്‍കൂര്‍ പാലസ് എന്ന ഹോട്ടലിലെ ഒറ്റമുറിയില്‍ വൈശാഖ് തൂങ്ങിമരിച്ചതെന്ന് ചേര്‍ത്തയില്‍ അന്വേഷണത്തിനെത്തിയ പോലീസ് സംഘം അറിയിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അരൂരില്‍ വച്ച് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറഞ്ഞതിനു ശേഷം വൈശാഖ് ചേര്‍ത്തലയിലേക്ക് പോവുകയായിരുന്നു.

ഇവിടെയത്തി ട്രാവന്‍കൂര്‍ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മുറിയില്‍ മറ്റ് ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നും ഫിംഗര്‍ പ്രിന്റില്‍ വൈശാഖിന്റെ അടയാളം മാത്രമാണ് ഉണ്ടായിരുന്നതെന്നും സിഐ അറിയിച്ചു.


വൈശാഖിന്റെ അമ്മ ശോഭ കാന്‍സര്‍ രോഗിയായതിനാല്‍ കുറച്ച് കാലങ്ങളായി യുവാവ് മനസീകമായി അസ്വസ്ഥനായിരുന്നുവെന്നും മരണത്തെക്കുറിച്ച് ചിന്തിക്കുന്ന തരത്തിലുള്ള വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ ഇട്ടിരുന്നതായും സൂഹൃത്തുക്കള്‍ പറയുന്നു. സഹകരണ ബാങ്കിലെ കളക്ഷനുമായി വൈശാഖ് കടന്നുകളഞ്ഞതാണെന്ന രീതിയില്‍ പ്രചരണം നടന്നതും മരണത്തിനു കാരണമാണോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

എന്നാല്‍ ബാങ്കില്‍ നിന്നും തുക നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ല. അര്‍ബുദ ബാധിതയായ മാതാവിനെ സഹായിക്കാന്‍ താല്‍ക്കാലികമായി കലക്ഷന്‍ ഏജന്റാവുകയായിരുന്നു 19കാരനായ വൈശാഖ്. ഇക്കഴിഞ്ഞ 21ാം തീയതി മുതലാണ് കാണാനില്ലെന്ന് മയ്യില്‍ പോലീസില്‍ പരാതി ലഭിക്കുന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് മരിച്ച വിവരം അറിയുന്നത്.

Related News: അര്‍ബുദ ബാധിതയായ മാതാവിനെ സഹായിക്കാന്‍ താല്‍ക്കാലികമായി കലക്ഷന്‍ ഏജന്റായ 19 കാരനെതിരെ വാട്‌സ്ആപ്പിലൂടെ വ്യാജ പ്രചാരണം; മനംനൊന്ത് യുവാവ് ജീവനൊടുക്കി

Keywords: Kerala, Kannur, News, Suicide, Police, Kochi, Cancer, Youth, 19 Year old boy suicide; Investigation continues