Follow KVARTHA on Google news Follow Us!
ad

പൂനെയില്‍ കനത്ത മഴയില്‍ കുടിലുകള്‍ക്ക് മുകളില്‍ മതിലിടിഞ്ഞ് വീണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 15 മരണം; നിരവധി പേര്‍ക്ക് പരിക്ക്; കാറുകളും ആളുകളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ പൂനെയിലെ കോന്ദ്വോ മേഖലയില്‍ കനത്ത മഴയില്‍ അപ്പാര്‍ട്ട്മെന്റിന്റെ Pune, News, Accidental Death, Injured, hospital, Treatment, Media, Report, Police, Obituary, National,
പൂനെ: (www.kvartha.com 29.06.2019) മഹാരാഷ്ട്രയിലെ പൂനെയിലെ കോന്ദ്വോ മേഖലയില്‍ കനത്ത മഴയില്‍ അപ്പാര്‍ട്ട്മെന്റിന്റെ ചുറ്റുമതില്‍ കുടിലുകള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 15പേര്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം.

രണ്ടുമൂന്നു പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണ തൊഴിലാളികള്‍ക്ക് വേണ്ടി തയ്യാറാക്കിയ താല്‍ക്കാലിക കുടിലുകള്‍ക്ക് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ കനത്തെ മഴയില്‍ കെട്ടിടത്തിന്റെ അറുപത് അടിയോളം ഉയരമുള്ള മതിലാണ് തകര്‍ന്നു വീണത്.

15 Dead After Pune Apartment Complex Wall Crashes, Many Cars Stuck, Pune, News, Accidental Death, Injured, Hospital, Treatment, Media, Report, Police, Obituary, National

അപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള കുടിലുകള്‍ക്ക് മുകളിലാണ് മതില്‍ തകര്‍ന്ന് വീണത്. സമീപത്തെ നിര്‍മ്മാണ കമ്പനിയില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ കുടിലുകളുടെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ വീണു കിടക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്‌നി രക്ഷാ സേനയും സംഭവസ്ഥലത്തെത്തി മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.

എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് അപകടമുണ്ടായതാണ് മരണ സംഖ്യ വര്‍ധിപ്പിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പുനെ ജില്ലാ കലക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷണം നടത്തുകയാണ്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇതിന്റെ നിര്‍മാണത്തിന് ആവശ്യമായ അനുമതികള്‍ വാങ്ങിയിട്ടുണ്ടോയെന്നും സുരക്ഷാ നടപടികള്‍ പാലിച്ചിട്ടുണ്ടോയെന്നും ഞങ്ങള്‍ പരിശോധിക്കും' എന്നും പൂനെ പോലീസ് മേധാവി കെ വെങ്കിടേഷം പറഞ്ഞു.

വെള്ളിയാഴ്ച പൂനെയില്‍ കനത്ത മഴയായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലെ കണക്കനുസരിച്ച് പൂനെയില്‍ 24 മണിക്കൂറിനുള്ളില്‍ 73.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 2010 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മഴയാണിത്. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ മഴക്കെടുതിയില്‍ എട്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപ്പാര്‍ട്‌മെന്റിന്റെ തൊട്ടടുത്ത് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച തകരക്കുടിലുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 15 Dead After Pune Apartment Complex Wall Crashes, Many Cars Stuck, Pune, News, Accidental Death, Injured, Hospital, Treatment, Media, Report, Police, Obituary, National.