Follow KVARTHA on Google news Follow Us!
ad

സംഘര്‍ഷം അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും ഉടന്‍ ചര്‍ച്ച നടത്തണമെന്നും, സംയമനം പാലിക്കണമെന്നും സൗദി രാജകുമാരന്‍

പാകിസ്ഥാന്‍ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്റെ Riyadh, News, Politics, Phone call, Message, Visit, Meeting, Prime Minister, Clash, Social Network, Gulf, World,
റിയാദ്: (www.kvartha.com 01.03.2019) പാകിസ്ഥാന്‍ സേന തടവിലാക്കിയ വിംഗ് കമ്മാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് നിര്‍ണായക ഇടപെടല്‍ നടത്തിയ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇരു രാജ്യങ്ങളും സംഘര്‍ഷം അവസാനിപ്പിച്ച് ഉടന്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഫോണില്‍ വിളിച്ച് സംയമനം പാലിക്കാനും അദ്ദേഹം പറഞ്ഞു.

അതേസമയം സല്‍മാന്റെ സന്ദേശവുമായി സൗദി അംബാസിഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ സാത്തി വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടിരുന്നു. ഇരുവരും ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

Saudi foreign minister visiting Pakistan with message from the Crown Prince, Riyadh, News, Politics, Phone call, Message, Visit, Meeting, Prime Minister, Clash, Social Network, Gulf, World

പുല്‍വാമയില്‍ ജവാന്‍മാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതിന് പുറകെ സല്‍മാന്‍ രാജകുമാരന്‍ ഇരു രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ചര്‍ച്ചകള്‍ക്ക് മുന്‍കൈയടുക്കാമെന്ന് അദ്ദേഹം ഇരുരാജ്യങ്ങളിലെയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദിനെ മോചിപ്പിച്ച് സംഘര്‍ഷത്തിന് അയവു വരുത്താന്‍ അദ്ദേഹം കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi foreign minister visiting Pakistan with message from the Crown Prince, Riyadh, News, Politics, Phone call, Message, Visit, Meeting, Prime Minister, Clash, Social Network, Gulf, World.