Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ സൈന്യത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് അറസ്റ്റില്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ Thrissur, News, Arrested, Facebook, post, Police, Crime, Criminal Case, Kerala,
തൃശൂര്‍: (www.kvartha.com 01.03.2019) ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യന്‍ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ പ്രയോഗിച്ചതിന് യുവാവ് അറസ്റ്റില്‍. കയ്പമംഗലം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി സുധി(41)യാണ് അറസ്റ്റിലായത്. എസ്.ഐ. കെ.പി. മിഥുന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

കാശ്മീരില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാള്‍ മോശം ഭാഷയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കുറിപ്പെഴുതിയത്. തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ രൂക്ഷമായ ഭാഷയില്‍ നിരവധി മറുപടികള്‍ വന്നിരുന്നു.

Facebook post against army youth arrested, Thrissur, News, Arrested, Facebook, post, Police, Crime, Criminal Case, Kerala

ഇതുസംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചതോടെ കഴിഞ്ഞദിവസം രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും നവമാധ്യമത്തില്‍ അപമാനകരമായ പോസ്റ്റിട്ടതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം ഒരു കാശ്മീരി കവിയുടെ വരികള്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്യുകയാണ് താന്‍ ചെയ്തതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Facebook post against army youth arrested, Thrissur, News, Arrested, Facebook, post, Police, Crime, Criminal Case, Kerala.