Follow KVARTHA on Google news Follow Us!
ad

മാസങ്ങളായി സ്പിന്നിംഗ് മില്‍ അടഞ്ഞുകിടക്കുന്നു; ശമ്പളമോ അലവന്‍സോ ലഭിക്കുന്നില്ല; പട്ടിണിയിലായ തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി

അടഞ്ഞുകിടക്കുന്ന കാരംകോട് കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിലെ News, Local-News, Suicide Attempt, Kollam, Salary, Unemployment, Police, Kerala,
ചാത്തന്നൂര്‍: (www.kvartha.com 26.02.2019) അടഞ്ഞുകിടക്കുന്ന കാരംകോട് കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിലെ തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തി. മണിക്കൂറുകളോളം ഇത് നാടിനെ മുള്‍മുനയില്‍ നിര്‍ത്തി. കഴിഞ്ഞ അഞ്ചു മാസമായി ലേ ഓഫ് ചെയ്തിരിക്കുന്ന കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലില്‍ മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് ലേ ഓഫ് അലവന്‍സ് പോലും നല്‍കുന്നില്ല.

മില്‍ നവീകരണത്തിന്റെ പേരിലാണ് മാസങ്ങളായി ലേ ഓഫ്. എന്നാല്‍ മില്‍ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. 260 ഓളം തൊഴിലാളികളും 40 ഓളം ജീവനക്കാരും ശമ്പളം കിട്ടാത്തതിനാല്‍ ദുരിതാവസ്ഥയിലാണ്. തിങ്കളാഴ്ച രാവിലെ ഏഴരമണിയോടെ ഏഴ് തൊഴിലാളികളാണ് മണ്ണെണ്ണയുമായി മില്ലിന്റെ കെട്ടിടത്തിന് മുകളില്‍ കയറിയത്.

 Spinning mill labours suicide attempt in Kollam, News, Local-News, Suicide Attempt, Kollam, Salary, Unemployment, Police, Kerala

ഇതില്‍ ബാബു,രാജേഷ് എന്നിവര്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു. അനീഷ്, ലാല്‍, പ്രദീഷ്, സാബു ചാക്കോ, ശിവശങ്കരപിള്ള എന്നിവരും കെട്ടിടത്തിന് മുകളിലുണ്ടായിരുന്നു. തൊഴിലാളി യൂണിയന്‍ നേതാക്കള്‍ വിലക്കിയിട്ടും ഇവര്‍ ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്മാറാന്‍ തയാറായില്ല.

പട്ടിണികിടന്നു മടുത്തു, മരിക്കുകയല്ലാതെ ഇനി വേറെ വഴിയില്ല. കഴിഞ്ഞ കുറെ മാസങ്ങളായി തൊഴില്‍ ഇല്ലാതെ കുടുംബം പട്ടിണിയിലായി, ആത്മഹത്യ ചെയ്യാന്‍ കയറിയ പേരൂര്‍ സ്വദേശി ബാബുവിന്റെ വാക്കുകളാണിത്. നവീകരണത്തിന്റെ പേരില്‍ മില്‍ ലേ ഓഫ് ആയതിനാല്‍ ലേ ഓഫ് ശമ്പളം വാങ്ങുന്നതിന് ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളികള്‍ മില്ലില്‍ എത്തി ഒപ്പ് വയ്ക്കുന്നതിന് വേണ്ടിയാണ് തൊഴിലാളികള്‍ മില്ലില്‍ എത്തിയത്.

ഇതിനിടയിലാണ് ബാബു എന്ന തൊഴിലാളി വീട്ടില്‍ നിന്നും കുപ്പിയില്‍ കൊണ്ടുവന്ന മണ്ണെണ്ണയുമായി മില്ലിന് മുകളിലേക്ക് കയറി കൈയില്‍ കരുതിയ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീപ്പട്ടി കൈയില്‍ വച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് മറ്റു തൊഴിലാളികളും നാട്ടുകാരും സ്ഥലത്ത് എത്തി ബാബുവിനെ അനുനയിപ്പിക്കാന്‍ വേണ്ടി മുകളില്‍ കയറി ഡോര്‍ ലോക്ക് ചെയ്തു മുദ്രാവാക്യം വിളിയുമായി നിലയുറപ്പിച്ചു.

വിവരമറിഞ്ഞ് ചാത്തന്നൂര്‍ എ.സി.പി യുടെ നേതൃത്വത്തില്‍ പോലീസും പരവൂരില്‍ നിന്നും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി എന്തിനും തയ്യാറായി നിലയുറപ്പിച്ചു. തുടര്‍ന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ മില്‍ ചെയര്‍മാനെയും എം.ഡി.യുമായും ബന്ധപെട്ടു എങ്കിലും തിരിഞ്ഞുനോക്കിയില്ല.

തുടര്‍ന്ന് ചാത്തന്നൂര്‍ എ.സി.പിയും തൊഴില്‍ വകുപ്പും പരവൂരില്‍ നിന്നും 9.45 ഓടെ സ്ഥലത്ത് എത്തിയ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ രേഖയും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് മുന്‍പ് ലേ ഓഫ് ശമ്പളം കൊടുക്കാമെന്ന തീരുമാനത്തെ തുടര്‍ന്ന് തൊഴിലാളികള്‍ താഴെ ഇറങ്ങി. അതോടെ നാട്ടുകാരെയും തൊഴിലാളികളെയും മുള്‍മുനയില്‍ നിര്‍ത്തിയ സമരത്തിനു അവസാനമായി.


Keywords: Spinning mill labours suicide attempt in Kollam, News, Local-News, Suicide Attempt, Kollam, Salary, Unemployment, Police, Kerala.