Follow KVARTHA on Google news Follow Us!
ad

ലഹരിക്കെതിരെ കായിക ലഹരിയുമായി എക്സൈസ് വകുപ്പ്; മനസിന് ഉന്മേഷം നല്‍കാന്‍ വോളിബോള്‍ കോര്‍ട്ട്, കാരം ബോര്‍ഡ്, ഡാര്‍ട്ട് ബോര്‍ഡ്

ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയവുമായി സഹസ്രം 2019Kochi, News, Health, Health & Fitness, Sports, Winner, Kerala
കൊച്ചി: (www.kvartha.com 26.02.2019) ലഹരിക്കെതിരെ കായിക ലഹരി എന്ന ആശയവുമായി സഹസ്രം 2019 പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് എക്സൈസ് വകുപ്പിന്റെ സ്റ്റാള്‍. വോളിബോള്‍ കോര്‍ട്ട്, കാരം ബോര്‍ഡ്, ഡാര്‍ട്ട് ബോര്‍ഡ് എന്നിങ്ങനെ മനസിനും ശരീരത്തിനും ഉന്മേഷം നല്‍കുന്ന ഗെയിമുകളാണ് സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. ഒരാള്‍ക്ക് ഓരോ ഗെയിമുകളും മൂന്ന് തവണ വീതം സൗജന്യമായി കളിക്കാം. വിജയികള്‍ക്ക് സമ്മാനമായി മിഠായികളും നല്‍കും.

ഗെയിമുകള്‍ കൂടാതെ സന്ദര്‍ശകര്‍ക്ക് ക്വിസ് മത്സരവും സ്റ്റാളിലുണ്ട്. ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യ സംസ്ഥാനം, ജരാവ ഗോത്ര വര്‍ഗം ജീവിക്കുന്നത് എവിടെ, മാസ്റ്റര്‍ദാ എന്ന പേരില്‍ അറിയപ്പെടുന്നത് ആര് തുടങ്ങി 950 ഓളം ചോദ്യങ്ങള്‍ അടങ്ങിയതാണ് ചോദ്യാവലി. നമ്പറുകള്‍ അടങ്ങിയ ഒരു ബോക്സില്‍ നിന്നും സന്ദര്‍ശകര്‍ തെരഞ്ഞെടുക്കുന്ന നമ്പറിന്റെ ചോദ്യമാണ് ചോദിക്കുക. സന്ദര്‍ശകരില്‍ നിന്നും വളരെ നല്ല അഭിപ്രായമാണ് സ്റ്റാളിന് ലഭിക്കുന്നത്.

Excise department introduced games against intoxication, Kochi, News, Health, Health & Fitness, Sports, Winner, Kerala
എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍, അവയുടെ വിവരണങ്ങള്‍, ലഹരി ഉപയോഗത്തില്‍ നിന്നും ഉണ്ടാകുന്ന വിപത്തുകള്‍, വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി തിയേറ്റര്‍, കൗണ്‍സിലിംഗ് സെന്ററുകള്‍ എന്നിവയടങ്ങിയ പോസ്റ്ററുകള്‍, ചിത്രങ്ങള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ എന്നിവ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.


Keywords: Excise department introduced games against intoxication, Kochi, News, Health, Health & Fitness, Sports, Winner, Kerala.