Follow KVARTHA on Google news Follow Us!
ad

മനപൂര്‍വം റേഷന്‍ നല്‍കിയില്ലെങ്കില്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമയ്ക്കു നല്‍കും

റേഷന്‍ കടകളില്‍ നിന്ന് ഗുണഭോക്താവിന് അര്‍ഹമായ റേഷന്‍ വിഹിതം മന:പൂര്‍വം നല്‍കാതിരുന്നാല്‍ കടയുടമയില്‍ നിന്നു പണം Supply Officer, Kerala, Ration shop, News, Supply officer on cheating of ration dealers
തിരുവനന്തപുരം: (www.kvartha.com 01.12.2018) റേഷന്‍ കടകളില്‍ നിന്ന് ഗുണഭോക്താവിന് അര്‍ഹമായ റേഷന്‍ വിഹിതം മന:പൂര്‍വം നല്‍കാതിരുന്നാല്‍ കടയുടമയില്‍ നിന്നു പണം ഈടാക്കി ഗുണഭോക്താവിന് നല്‍കുമെന്ന് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗുണഭോക്താവിന് അര്‍ഹതപ്പെട്ട ഫുഡ് സെക്യൂരിറ്റി അലവന്‍സാണ് ഇപ്രകാരം നല്‍കുന്നത്.

മനപൂര്‍വം റേഷന്‍ വിഹിതം അനുവദിക്കാതിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഗുണഭോക്താവ് നല്‍കുന്ന പരാതി ജില്ലാതല പരാതിപരിഹാര ഓഫിസര്‍ പരിശോധിച്ച് തീര്‍പ്പാക്കിയശേഷമാകും കട ഉടമകളില്‍ നിന്ന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് ഈടാക്കുക. റേഷന്‍വ്യാപാരിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നോ ഡീലര്‍ കമ്മിഷനില്‍ നിന്നോ ഇതിനുള്ള പണം ഈടാക്കും. സിവില്‍സപ്ലൈസ് കമ്മിഷണര്‍ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരെയാണ് ഈ വിഷയം പരിഗണിക്കുന്നതിനുള്ള നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Supply Officer, Kerala, Ration shop, News, Supply officer on cheating of ration dealers