Follow KVARTHA on Google news Follow Us!
ad

2018ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയം; റിപ്പോര്‍ട്ടുമായി ലോക കാലാവസ്ഥാ സംഘടന

2018ല്‍ ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് World, Kerala, News, Flood, Natural Calamity, Norway, Geneva, Kerala floods led to most casualties among extreme global events in 2018: climate report
ജനീവ: (www.kvartha.com 02.12.2018) 2018ല്‍ ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ട്. മരണസംഖ്യ അടിസ്ഥാനപ്പെടുത്തിയുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പ്രളയം ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെടുന്നത്. സാമ്പത്തികനഷ്ടത്തിന്റെ കണക്കെടുപ്പില്‍ 2018ലെ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് ഓഗസ്റ്റിലുണ്ടായ പ്രളയം. അമേരിക്കയിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുപ്പില്‍ ഒന്നാമത്.

ലോക കാലാവസ്ഥാസംഘടനയാണ് (ഡബ്ല്യു എം ഒ) വ്യാഴാഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രളയത്തില്‍ 223 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ 483 പേര്‍ മരിച്ചതായാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 54 ലക്ഷംപേരെ പ്രളയം പൂര്‍ണ്ണമായും ബാധിച്ചിട്ടുണ്ട്. 14 ലക്ഷം പേര്‍ക്ക് വീടുവിട്ടുപോകേണ്ടിവന്നു. കൂടാതെ, സംസ്ഥാനത്തിന് ഏകദേശം 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളര്‍) സാമ്ബത്തികനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Kerala, News, Flood, Natural Calamity, Norway, Geneva, Kerala floods led to most casualties among extreme global events in 2018: climate report