Follow KVARTHA on Google news Follow Us!
ad

ഗ്രീക്ക് എഴുത്തുകാരി കാട്ടെ ജാനിക് ചളവറ പാലാട്ട് വീട്ടിലെത്തി

എഴുത്തുകാരിയും വിവിധ വിഷയങ്ങളില്‍ ഗവേഷകയുമായ ഗ്രീക്ക് യുവതി ഡോ. കാട്ടെ ജാനിക് ചളവറയിലെത്തി. ഹോളിസ്റ്റിക് ഹ്യൂമന്‍ മെറ്റാഫിസിക്‌സ് സ്ഥാപകനായ ഡോ. ടി പി ജയകൃഷ്ണKerala, palakkad, News, Doctor, Foreign, Writer, Greek writer Kate Janik visits Dr. TP Jayakrishnan
പാലക്കാട്: (www.kvartha.com 01.12.2018) എഴുത്തുകാരിയും വിവിധ വിഷയങ്ങളില്‍ ഗവേഷകയുമായ ഗ്രീക്ക് യുവതി ഡോ. കാട്ടെ ജാനിക് ചളവറയിലെത്തി. ഹോളിസ്റ്റിക് ഹ്യൂമന്‍ മെറ്റാഫിസിക്‌സ് സ്ഥാപകനായ ഡോ. ടി പി ജയകൃഷ്ണനെ കാണാനായാണ് എത്തിയത്.

ഗ്രീസിലെ മികച്ച എഴുത്തകാരിയും ഗവേഷകയുമായ ഡോ. കാട്ടെ ജാനിക് തന്റെ പഠനത്തിനിടെയാണ് ചളവറ പാലാട്ട് പാലസില്‍ ജയകൃഷ്ണന്‍ മെറ്റാഫീസിക്‌സിലും ഹോളിസ്റ്റിക് മെറ്റാഫിസിക്‌സിലും ഗവേഷണം നടത്തുന്നതും അവ ഉപയോഗപ്പെടുത്തുന്നതും അറിയുന്നത്. ലോകത്തിലെ വിവിധ ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ള മഹത് വ്യക്തികള്‍ ജയകൃഷ്ണന്റെ സേവനം തേടിയതുമെല്ലാം അറിഞ്ഞാണ് കാട്ടെ ജാനിക് 26 മണിക്കൂര്‍ വിമാനയാത്ര നടത്തി ചളവറയിലെത്തിയത്.

മെറ്റാഫിസിക്‌സ് എന്ന ശാസ്ത്ര ശാഖയില്‍ നിന്നും ഗവേഷണം നടത്തിയാണ് ജയകൃഷ്ണന്‍ ഹോളിസ്റ്റിക് ഹ്യൂമന്‍ മെറ്റാഫിസിക്‌സ് എന്ന പുതിയ ശാസ്ത്ര ശാഖക്ക് തുടക്കം കുറിച്ച് സേവനം തുടരുന്നത്. ചളവറ പാലാട്ട് പാലസിലെത്തിയ കാട്ടെ ജാനികിനെ ജയകൃഷ്ണനും, പത്‌നി ഉഷ ജയകൃഷ്ണനും കുടുബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

ജീവിതത്തില്‍ സ്ഥായിയായ സമ്പത്ത് എങ്ങിനെ നേടാം എന്ന ഉള്ളടക്കമുള്ള ദി പ്രോസ്‌പെരറ്റി ഫാക്ടര്‍ എന്ന പുസ്തകം ഡോ. കാട്ടെ ജാനികിന്റെ മികച്ച പുസ്തകമാണ്. ആമസോണില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടക്കുന്ന പുസ്തകം കൂടിയാണിത്. എന്തായാലും വീണ്ടും ചളവറയില്‍ എത്തുമെന്നറിയിച്ചാണ് അവര്‍ സ്വന്തം രാജ്യമായ ഗ്രീസിലേക്ക് തിരിച്ചത്.


Keywords: Kerala, palakkad, News, Doctor, Foreign, Writer, Greek writer Kate Janik visits Dr. TP Jayakrishnan