Follow KVARTHA on Google news Follow Us!
ad

ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

ട്രെയിനിടിച്ചു കാട്ടാന ചെരിഞ്ഞു. വാളയാര്‍ കഞ്ചിക്കോടിനടുത്തു വല്ലടിയിലാണ് സംഭവം. ഏകദേശം 25 - 30 വയസ് പ്രായം വരുന്ന കൊമ്പന്റെ പിറക് വശത്താണ് ട്രെയിന്‍ ഇടിച്ചിരിക്കുന്നKerala, palakkad, News, Elephant, Dies, Animals, Train, Elephant dies after train hit
പാലക്കാട്: (www.kvartha.com 01.12.2018) ട്രെയിനിടിച്ചു കാട്ടാന ചെരിഞ്ഞു. വാളയാര്‍ കഞ്ചിക്കോടിനടുത്തു വല്ലടിയിലാണ് സംഭവം. ഏകദേശം 25 - 30 വയസ് പ്രായം വരുന്ന കൊമ്പന്റെ പിറക് വശത്താണ് ട്രെയിന്‍ ഇടിച്ചിരിക്കുന്നത്. ട്രാക്കില്‍ നിന്നും 10 മീറ്റര്‍ മാറിയായിരുന്നു ജഡം കണ്ടെത്തിയത്.

രാവിലെ 5.30 ഓടെയാവും സംഭവമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ട്രാക് പരിശോധിക്കുകയായിരുന്ന തൊഴിലാളികളാണ് ആനയെ ആദ്യം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിസരത്തുതന്നെ ദഹിപ്പിക്കാനാണ് തീരുമാനം. പ്രദേശത്തെ റയില്‍വെ ട്രാക്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും ആനകള്‍ ദാരുണമായി കൊല്ലപ്പെടുന്നതും പതിവാകുകയാണ്.


Keywords: Kerala, palakkad, News, Elephant, Dies, Animals, Train, Elephant dies after train hit