Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ഫോറന്‍സിക് മെഡിസിന്‍ സംവിധാനം ഏറെ മെച്ചപ്പെട്ടതെന്ന് ഡി ജി പി

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഫോറന്‍സിക് മെഡിസിന്‍ സംവിധാനം ഏറെ മെച്ചപ്പെട്ടതാണെന്ന് ഡി ജി പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. പോലീസ് ഓഫീസര്‍മാര്‍ക്ക് ഫോറന്‍സിക് മെഡിസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. അതിനായി മെഡിക്കല്‍ കോളജുംKerala, Thiruvananthapuram, News, Behra, Police, Health, DGP on Forensic medicines of Kerala
തിരുവനന്തപുരം: (www.kvartha.com 01.12.2018) മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഫോറന്‍സിക് മെഡിസിന്‍ സംവിധാനം ഏറെ മെച്ചപ്പെട്ടതാണെന്ന് ഡി ജി പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. പോലീസ് ഓഫീസര്‍മാര്‍ക്ക് ഫോറന്‍സിക് മെഡിസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം. അതിനായി മെഡിക്കല്‍ കോളജും ഫോറന്‍സിക് മെഡിസിന്‍ വിഭാഗവും ചേര്‍ന്ന് ശില്പശാലകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെക്കേ ഇന്ത്യയിലെ മെഡിക്കോലീഗല്‍ വിദഗ്ദ്ധരുടെ സമ്മേളനം മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഡി ജി പി ഇക്കാര്യം വ്യക്തമാക്കിയത്. സി ബി ഐ യില്‍ ജോലി ചെയ്തിരുന്ന കാലത്തുള്ള അനുഭവവും അദ്ദേഹം വിവരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്. തെക്കേ ഇന്ത്യയിലേതും എയിംസ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കും.

ശനിയാഴ്ച ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യുവാണ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറാ ബീഗം, സിംല പ്രസിഡന്റ് ഡോ. കെ ശശികല, കോര്‍ കമ്മിറ്റി അംഗങ്ങളായ ഡോ. ബല്‍രാജ്, ഡോ. കൃഷ്ണറാവു, ഡോ. മഹേഷ് കൃഷ്ണ, ഡോ. ശിവശങ്കരപിള്ള, ഡോ. തങ്കമ്മ പി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. വയലേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഫോറന്‍സിക് മെഡിസിന്‍ എ ന്യൂവര്‍ പെര്‍സ്‌പെക്ടീവ് എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം.

മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി മുഖ്യ പ്രഭാഷണം നടത്തും. ഞായറാഴ്ച സമ്മേളനത്തിന്റെ സമാപനം നടക്കും. കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ പങ്കെടുക്കും. ഇന്ത്യയിലെ പല മേഖലകളിലെ പ്രമുഖര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. മെഡിക്കോ ലീഗല്‍ വിദഗ്ദ്ധരെ കൂടാതെ പോലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവരും പങ്കെടുക്കും. ഡോ ശശികല സ്വാഗതം പറഞ്ഞു.


Keywords: Kerala, Thiruvananthapuram, News, Behra, Police, Health, DGP on Forensic medicines of Kerala