Follow KVARTHA on Google news Follow Us!
ad

തൊഴിലുറപ്പ് പദ്ധതി: സിമന്റ് ഇഷ്ടിക നിര്‍മാണത്തില്‍ എറണാകുളം ഒന്നാമത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സിമന്റ് ഇഷ്ടിക നിര്‍മാണത്തില്‍ എറണാകുളം ജില്ല ഒന്നാമതെത്തിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലാഹ് അറിയിച്ചു. ജില്ലKerala, Ernakulam, News, Unemployment, Cement bricks manufacturing under Employment Guarantee Scheme
കാക്കനാട്: (www.kvartha.com 01.12.2018) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സിമന്റ് ഇഷ്ടിക നിര്‍മാണത്തില്‍ എറണാകുളം ജില്ല ഒന്നാമതെത്തിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലാഹ് അറിയിച്ചു. ജില്ലയില്‍ 28 ഗ്രാമ പഞ്ചായത്തുകളിലായി ഭവന നിര്‍മാണ സാമഗ്രികളുടെ 95 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണത്തിന് 70 ശതമാനത്തിലധികം കട്ടകള്‍ വിതരണം ചെയ്തു.

നടപ്പ് സാമ്പത്തിക വര്‍ഷം 4,26,726 കട്ടകള്‍ നിര്‍മിച്ചതില്‍ 3,11,384 എണ്ണം ലൈഫ് ഗുണഭോക്താക്കള്‍ക്കു നല്‍കി. വീടൊന്നിന് 1400 കട്ടകളാണ് അനുവദിക്കുക. ലൈഫ് ഗുണഭോക്താക്കള്‍ക്കു പുറമേ പ്രളയത്തില്‍ തകര്‍ന്ന കേന്ദ്രസംസ്ഥാനാവിഷ്‌കൃത ഭവന പദ്ധതി വീടുകളുടെ പുനഃനിര്‍മാണത്തിനും കട്ടകള്‍ നല്‍കും. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ തോറും കട്ടനിര്‍മാണ യൂണിറ്റുകളും ബ്ലോക്കുതലത്തില്‍ കുറഞ്ഞത് ഒരു യന്ത്രവല്‍കൃത യൂണിറ്റും ആരംഭിക്കാനാണ് ലക്ഷ്യമെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടര്‍ കെ ജി തിലകന്‍ പറഞ്ഞു. ഡിസംബര്‍ രണ്ടാം വാരത്തോടെ ജില്ലയില്‍ 61 ഗ്രാമ പഞ്ചായത്തുകളിലായി 169 യൂണിറ്റുകള്‍ ആരംഭിക്കുമെന്നും അറിയിച്ചു.

ലൈഫ് ഗുണഭോക്താക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നാലു ലക്ഷം രൂപ കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ 90 ദിവസത്തെ അവിദഗ്ദ്ധ വേതനമായി ഒരു കുടുംബത്തിന് 24,390 രൂപ നല്‍കും. ഉപജീവനം മെച്ചപ്പെടുത്തുന്നതിന് പശുത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍, ശുചിമുറി എന്നിവയും സൗജന്യമായി നിര്‍മ്മിച്ചു നല്‍കും. സിമന്റ് ഇഷ്ടിക നിര്‍മാണം കൂടാതെ കട്ടിളകള്‍, ജാളികള്‍ തുടങ്ങിയവയുടെ നിര്‍മാണവും തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റെടുക്കും.



Keywords: Kerala, Ernakulam, News, Unemployment, Cement bricks manufacturing under Employment Guarantee Scheme