Follow KVARTHA on Google news Follow Us!
ad

ഡീസലില്‍ മായം; കാറുടമയ്ക്ക് എണ്ണക്കമ്പനി 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മായം കലര്‍ന്ന ഡീസലില്‍ അടിച്ച് കാറിന് തകരാര്‍ വന്നസംഭവത്തില്‍ കാറുടമയ്ക്ക് എണ്ണക്കമ്പനി 50,000 രൂപ നഷ്ടപരിഹാരം Diesel, Muvattupuzha, Kerala, Ernakulam, Court, Court Order, Petrol Pump, 50,000 Compensation imposed on BP
മൂവാറ്റുപുഴ: (www.kvartha.com 01.12.2018) മായം കലര്‍ന്ന ഡീസലില്‍ അടിച്ച് കാറിന് തകരാര്‍ വന്നസംഭവത്തില്‍ കാറുടമയ്ക്ക് എണ്ണക്കമ്പനി 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഭാരത് പെട്രോളിയമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. മായം കലര്‍ന്ന ഡീസല്‍ നിറച്ചതിനെതുടര്‍ന്നു കാറിന്റെ എഞ്ചിന്‍ തകരാറായെന്ന് കാട്ടി മുടവൂര്‍ തോട്ടുപുറം ബിന്ദു ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കുര്യാക്കോസ് പ്രസിഡന്റും ഷീന്‍ ജോര്‍ജ്, സീന കുമാരി എന്നിവര്‍ അംഗങ്ങളായുമുള്ള എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടത്.

ബിപിസിഎലിന്റെ മൂവാറ്റുപുഴയിലെ ഔട്ട്‌ലെറ്റില്‍ നിന്നു ഡീസല്‍ അടിച്ച ഇവരുടെ വാഹനം നിന്നുപോയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡീസലില്‍ മായം കലര്‍ന്നെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എഞ്ചിന് തകരാര്‍ പരിഹരിക്കാന്‍ 55,393 രൂപ ചെലവായെന്ന് ഹര്‍ജിക്കാരി ബോധിപ്പിച്ചു.

ബിന്ദു ജോര്‍ജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന് ഡീസല്‍ സാന്‍പിള്‍ പരിശോധിച്ചെങ്കിലും പരാതിക്ക് മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഉപഭോക്തൃഫോറത്തില്‍ നിന്ന് അയച്ച നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ നടപടികളില്‍ നിന്നു വിതരണം ചെയ്ത ഡീസലിന്റെ ഗുണനിലവാരം മോശമായിരുന്നുവെന്നു കമ്പനിക്ക് തന്നെ ബോധ്യമായെന്ന് കണക്കാക്കണമെന്ന ഹര്‍ജിക്കാരിയുടെ വാദം ഫോറം ശരിവച്ചാണ് ശിക്ഷ വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Diesel, Muvattupuzha, Kerala, Ernakulam, Court, Court Order, Petrol Pump, 50,000 Compensation imposed on BP