Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ വര്‍ഗീയ അജണ്ട; വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള കള്ളക്കളി അയ്യപ്പഭക്തര്‍ തിരിച്ചറിയണമെന്ന് വി ഡി സതീശന്‍

ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ വര്‍ഗീയ Thiruvananthapuram, News, Politics, Religion, Sabarimala Temple, Controversy, Facebook, post, Kerala,
തിരുവനന്തപുരം: (www.kvartha.com 29.11.2018) ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ വര്‍ഗീയ അജണ്ടയാണെന്നും വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഇത്തരം കള്ളക്കളി അയ്യപ്പഭക്തര്‍ തിരിച്ചറിയണമെന്നും മുന്‍ കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എം എല്‍ എ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സംഘപരിവാറിനെതിരെ ആഞ്ഞടിക്കുന്നത്.

ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന നിര്‍ദേശം ബി ജെ പി നേതാക്കള്‍ നല്‍കിയത് തന്നെ ഏറെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആകെയുള്ള 1250 ക്ഷേത്രങ്ങളില്‍ ശബരിമലയുള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളതെന്നും അതില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ശബരിമലയില്‍ നിന്നാണെന്നും


ഈ വരുമാനം ഉപയോഗിച്ചാണ് ബാക്കിയുള്ള 1220 ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവും ബോര്‍ഡിലെ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ശബരിമലയില്‍ കാണിക്കയിടാതെ വരുമാനം നിലച്ചാല്‍ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ശബരിമലയില്‍ കാണിക്കയിടേണ്ട എന്ന നിര്‍ദേശം ബി ജെ പി നേതാക്കള്‍ നല്‍കിയത് എന്നെ അത്ഭുതപ്പെടുത്തുന്നു . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആകെയുള്ളത് 1250 ക്ഷേത്രങ്ങളാണ്. അതില്‍ ശബരിമലയുള്‍പ്പെടെ 30 ക്ഷേത്രങ്ങളില്‍ മാത്രമാണ് ചെലവ് കഴിച്ച് മിച്ചം വരുമാനമുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് ശബരിമലയില്‍ നിന്നാണ്.

ഈ വരുമാനം ഉപയോഗിച്ചാണ് ബാക്കിയുള്ള 1220 ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവും ബോര്‍ഡിലെ ഏഴായിരത്തോളം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നത്. ശബരിമലയില്‍ കാണിക്കയിടാതെ വരുമാനം നിലച്ചാല്‍ ബാക്കിയുള്ള ആയിരത്തിലധികം ക്ഷേത്രങ്ങള്‍ പ്രതിസന്ധിയിലാകും. അപ്പോള്‍ ക്ഷേത്രങ്ങള്‍ കുഴപ്പത്തിലായി എന്ന് നിലവിളിച്ച് വര്‍ഗീയവികാരം ആളിക്കത്തിക്കാം.

അതുകൊണ്ട് തന്നെ ശബരിമലയില്‍ കാണിക്കയിടണ്ട എന്ന സംഘപരിവാര്‍ നിര്‍ദേശം നിഗൂഢമായ മറ്റൊരു വര്‍ഗീയ അജണ്ടയാണ്. വിശ്വാസ സംരക്ഷണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ഈ കള്ളക്കളി അയ്യപ്പഭക്തര്‍ തിരിച്ചറിയുക തന്നെ ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V D Satheesan Facebook post against Sangh Parivar, Thiruvananthapuram, News, Politics, Religion, Sabarimala Temple, Controversy, Facebook, Post, Kerala.